‘ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് മാധ്യമങ്ങള്‍’; മലയാളികള്‍ സംസ്‌കാരമില്ലാത്തവരാണെന്ന് തെളിഞ്ഞെന്ന് മാമുക്കോയ  

July 17, 2017, 5:02 pm
‘ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് മാധ്യമങ്ങള്‍’; മലയാളികള്‍ സംസ്‌കാരമില്ലാത്തവരാണെന്ന് തെളിഞ്ഞെന്ന് മാമുക്കോയ  
Celebrity Talk

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിന് പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ മാമുക്കോയ.

ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ പറഞ്ഞു. മറ്റെന്തെല്ലാം കാര്യങ്ങള്‍ അറിയാനുണ്ടെന്നും നടന്‍ ചോദിച്ചു. കോഴിക്കോട് 'അറേബ്യന്‍ ഫ്രെയിംസ്' ചലച്ചിത്രോത്സവത്തിനിടെയായിരുന്നു മാമുക്കോയയുടെ പ്രതികരണം.

ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് . മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍? മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരലും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞു. 
മാമുക്കോയ  

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ദിലീപ് അനുകൂല സഹതാപതരംഗം സൃഷ്ടിക്കാന്‍ പണമൊഴുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.