‘ആരോ പറഞ്ഞ് താഴ്ത്തിക്കെട്ടിയതാണ് എന്റെ സമുദായത്തെ; അതെന്നെ പിറകോട്ട് വലിച്ചില്ല’: വിനായകന്‍ പറയുന്നു 

March 25, 2017, 12:48 pm
‘ആരോ പറഞ്ഞ് താഴ്ത്തിക്കെട്ടിയതാണ് എന്റെ സമുദായത്തെ; അതെന്നെ പിറകോട്ട് വലിച്ചില്ല’: വിനായകന്‍ പറയുന്നു 
Celebrity Talk

താന്‍ ഉള്‍പ്പെടുന്ന ജാതി സ്വജീവിതത്തെ പിന്നോട്ടു നയിച്ചിട്ടില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍. ആരോ പറഞ്ഞ് താഴ്ത്തിക്കൊണ്ടിരിക്കുന്ന അതേ സമുദായത്തില്‍നിന്നാണ് പല മഹദ്‌വ്യക്തികളും ഉയര്‍ന്നുവന്നിട്ടുള്ളതെന്നും വിനായകന്‍ പറഞ്ഞു. കേരള പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ എനിക്ക് അവസരം നഷ്ടപ്പെട്ടിട്ടില്ല, ലഭിച്ചിട്ടുമില്ല. നാട്ടില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ ചര്‍ച്ചകള്‍ ജനങ്ങളിലെത്തട്ടെ. 
വിനായകന്‍ 

നമ്മളെ ആരും പിന്നോട്ട് നയിക്കില്ലെന്നാണ് സ്വന്തം അനുഭവമെന്നും വിനായകന്‍ അഭിപ്രായപ്പെട്ടു. 'മറ്റുള്ളവരല്ല നമ്മെ മുന്നോട്ടും പിന്നോട്ടുമൊക്കെ നയിക്കുന്നത്. സ്വയം മുന്നോട്ടുവരികയാണ് വേണ്ടത്. അതിന് നിറമോ ജാതിയോ ഒന്നും ഒരു തടസ്സമല്ല. നിറത്തെക്കുറിച്ച് ആരെങ്കിലും കളിയാക്കിയാല്‍ അത് മാനസികപ്രശ്‌നം ഉണ്ടാക്കിയേക്കാം. എന്നാലും അതിനെയെല്ലാം മാറ്റിനിര്‍ത്തിയാണ് മുന്നോട്ടുവരേണ്ടത്', വിനായകന്‍ കൂട്ടിച്ചേര്‍ത്തു.