‘എന്തിന് പൂജ്യം മാര്‍ക്ക്, മൈനസ് 100 കൊടുക്കൂ’; നിരൂപകരെ വെല്ലുവിളിക്കുന്നുവെന്ന് സല്‍മാന്‍ ഖാന്‍ 

July 10, 2017, 6:40 pm
‘എന്തിന് പൂജ്യം മാര്‍ക്ക്, മൈനസ് 100 കൊടുക്കൂ’; നിരൂപകരെ വെല്ലുവിളിക്കുന്നുവെന്ന് സല്‍മാന്‍ ഖാന്‍ 
Celebrity Talk
Celebrity Talk
‘എന്തിന് പൂജ്യം മാര്‍ക്ക്, മൈനസ് 100 കൊടുക്കൂ’; നിരൂപകരെ വെല്ലുവിളിക്കുന്നുവെന്ന് സല്‍മാന്‍ ഖാന്‍ 

‘എന്തിന് പൂജ്യം മാര്‍ക്ക്, മൈനസ് 100 കൊടുക്കൂ’; നിരൂപകരെ വെല്ലുവിളിക്കുന്നുവെന്ന് സല്‍മാന്‍ ഖാന്‍ 

ഇന്ത്യന്‍ ബോക്‌സ്ഓഫീസ് ഇന്ന് ഏറ്റവും ഗ്യാരന്റി കല്‍പ്പിക്കുന്ന താരങ്ങളിലൊരാള്‍ സല്‍മാന്‍ ഖാനാണ്. അപൂര്‍വ്വമായാണ് ഒരു സല്‍മാന്‍ ചിത്രം ബോക്‌സ്ഓഫീസില്‍ അപ്രതീക്ഷിതമായി വീഴാറ്. ഏറ്റവുമൊടുവിലെത്തിയ കബീര്‍ ഖാന്‍ ചിത്രം 'ട്യൂബ്‌ലൈറ്റ്' പോലെ. 'സുല്‍ത്താന്' ശേഷം പ്രതീക്ഷകളുമായി ഈദിന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 114 കോടി മാത്രമാണ് നേടിയത്. ഒരു സല്‍മാന്‍ ചിത്രം എന്ന നിലയില്‍ അതൊരു പരാജയം തന്നെ. ചിത്രം പുറത്തെത്തി ആദ്യദിവസങ്ങളില്‍ത്തന്നെ മോശം നിരൂപണങ്ങളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ ചിത്രങ്ങളെ നിരൂപകര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നു സല്‍മാന്‍. പൂജ്യം മാര്‍ക്കിടാതെ മൈനസ് 100 മാര്‍ക്കിടാന്‍ നിരൂപകരെ വെല്ലുവിളിക്കുകയും ചെയ്യുന്നു അദ്ദേഹം. ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്റെ പ്രതികരണം.

നിരൂപണങ്ങളൊന്നും ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ അവര്‍ക്ക് അതിനുള്ള അവകാശമുണ്ടോ? മറ്റൊരാളുടെ കഠിനാധ്വാനത്തെ ഇടിച്ചുതാഴ്ത്താന്‍ അവര്‍ക്ക് അവകാശമില്ലെന്നുതന്നെയാണ് എന്റെ പക്ഷം. ഒരു സിനിമയുടെ ജയപരാജയങ്ങള്‍ ആരാധകരാണ് തീരുമാനിക്കുക. ബോക്‌സ്ഓഫീസും അതിനുള്ള ഉത്തരം തരും. ഒരു സിനിമയെ വലിച്ചുകീറാനുള്ള അവകാശം എവിടെനിന്നാണ് നിങ്ങള്‍ നേടിയെടുക്കുന്നത്? റിലീസിന്റെ ഒന്നാംദിവസം തന്നെ നിങ്ങള്‍ എന്തെങ്കിലുമൊക്കെ എഴുതിവിടുകയാണ്. അത് സിനിമകളെ തകര്‍ക്കുന്നു. ഒരുപാട് പേരുടെ കഠിനാധ്വാനത്തെയും. എന്നെ സംബന്ധിച്ച് ഇതേക്കുറിച്ചൊന്നും ആലോചിക്കാറില്ല. അത് അവര്‍ക്കും അറിയാമെന്ന് തോന്നുന്നു. നിരൂപകര്‍ക്ക് എന്റെ സിനിമകളെ ഒന്നും ചെയ്യാനാവില്ല. ഞാന്‍ അവരോട് പറയുകയാണ്. എന്തിനാണ് എന്റെ സിനിമകള്‍ക്ക് പൂജ്യം മാര്‍ക്കിടുന്നത്, മറിച്ച് മൈനസ് 100 കൊടുക്കൂ. എന്റെ ആരാധകര്‍ എന്തായാലും എന്റെ സിനിമ കാണും. അതാണ് എനിയ്ക്കുള്ള പ്രതിഫലം. 
സല്‍മാന്‍ ഖാന്‍ 
ട്യൂബ്‌ലൈറ്റില്‍ സല്‍മാന്‍ ഖാന്‍ 
ട്യൂബ്‌ലൈറ്റില്‍ സല്‍മാന്‍ ഖാന്‍ 

'സുല്‍ത്താന്‍' സംവിധായകന്‍ അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ടൈഗര്‍ സിന്ദാ ഹെ'യാണ് സല്‍മാന്റെ പുതിയ ചിത്രം. അഞ്ച് വര്‍ഷത്തിന് ശേഷം സല്‍മാനും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രം 'ഏക് ഥാ ടൈഗറി'ന്റെ രണ്ടാംഭാഗമാണ്.