പ്രിയദര്‍ശനെതിരെ ആഞ്ഞടിച്ച് മുരുഗദോസ്; തര്‍ക്കിക്കാന്‍ നില്‍ക്കരുത്, അത് എന്റെ അഭിപ്രായമല്ല, ഇന്ത്യന്‍ പ്രേക്ഷകരുടെ ശബ്ദം 

April 15, 2017, 3:59 pm
പ്രിയദര്‍ശനെതിരെ ആഞ്ഞടിച്ച് മുരുഗദോസ്; തര്‍ക്കിക്കാന്‍ നില്‍ക്കരുത്, അത് എന്റെ അഭിപ്രായമല്ല, ഇന്ത്യന്‍ പ്രേക്ഷകരുടെ ശബ്ദം 
Celebrity Talk

64-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങള്‍ അടുത്ത് ഒന്നും അവസാനിക്കുന്ന ലക്ഷണമില്ല. ജൂറിയുടെ തെരഞ്ഞെടുപ്പിനെതിരെയുള്ള നിരാശ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അടക്കമുള്ളവര്‍ പ്രകടിപ്പിച്ചതിനു പിന്നാലെ മുരുഗദോസിനെതിരെ പ്രിയദര്‍ശന്‍ എതിര്‍വിമര്‍ശനമുന്നയിച്ചിരുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ വിമര്‍ശനമുന്നയിക്കുന്ന പ്രിയദര്‍ശന് ചുട്ടമറുപടി നല്‍കി മുരുഗദോസ് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

‘എന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവന്‍ ശബ്ദമാണ്, എന്നോട് വാദിച്ചിട്ടു കാര്യമില്ല. സത്യം കുഴിച്ചെടുക്കുക’ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ചതിനു പിന്നാലെ പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി മുരുഗദോസ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

ഒരു അഭിമുഖത്തിലാണ് മലയാള-ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായ പ്രിയദര്‍ശന്‍ മുരുഗദോസിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. ജീവിതത്തില്‍ മുരുകദോസ് നല്ല ഒരു വര്‍ക്കു പോലും ചെയ്തിട്ടില്ല. തീരെ മോശപ്പെട്ട ആക്ഷന്‍ സിനിമകളാണ് തുപ്പാക്കി ഡയറക്ടറായ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്നതെന്നും പ്രിയദര്‍ശന്‍ വിമര്‍ശിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ ചില അംഗങ്ങള്‍ നീതിയുക്തമല്ലാത്ത നിലപാടാണെടുത്തതെന്ന മുരുഗദോസിന്റെ പ്രതികരണത്തിനു പിന്നാലെയായിരുന്നു പ്രിയദര്‍ശന്‍ ഈ പ്രതികരണം.

'പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ജൂറി പുലര്‍ത്തിയ വ്യക്തി സ്വാധീനവും പക്ഷപാതവും തീര്‍ത്തും വ്യക്തമാണ്.' എന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ടായിരുന്നു മുരുഗദോസ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് എതിരെ നിരാശ പ്രകടിപ്പിച്ചത്.

റസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവാര്‍ഡ് ജൂറിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അക്ഷയ് കുമാറും ജൂറി ചെയര്‍മാര്‍ പ്രിയദര്‍ശനും തമ്മിലുള്ള ആത്മബന്ധമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് ഒരു വിമര്‍ശനവും ഉണ്ടായിരുന്നു.

Also Read: പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു? ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്