‘അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ’ ; തന്റെ ‘മരണവാര്‍ത്ത’യെക്കുറിച്ച് ആദ്യം പറഞ്ഞത് മകനാണെന്ന് വിജയരാഘവന്‍  

May 10, 2017, 11:37 pm
‘അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ’ ; തന്റെ ‘മരണവാര്‍ത്ത’യെക്കുറിച്ച് ആദ്യം പറഞ്ഞത് മകനാണെന്ന് വിജയരാഘവന്‍  
Celebrity Talk

തിരുവനന്തപുരം: താന്‍ മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യം ആദ്യം അറിയിച്ചത് മകനാണെന്ന് നടന്‍ വിജയരാഘവന്‍. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്നാണ് മകന്‍ ചോദിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ് തനിക്കിപ്പോള്‍. ഒരു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. വിജയരാഘവന്റെ ഫോട്ടോ വെച്ച് വെച്ചിട്ടുള്ള ആംബുലന്‍സാണ് വാര്‍ത്തപ്രചരിക്കാന്‍ ഇടയായത്. വിജയ രാഘവന്‍ അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്. വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കാനോ മറ്റ് നിയമനടപടികള്‍ക്കോ പോകുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. വെറുതെയങ്ങ് അവഗണിക്കാമെന്നും അത് മാത്രമാണ് പോംവഴിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജപ്രചാരണത്തിന് കാരണമായ ചിത്രം   
വ്യാജപ്രചാരണത്തിന് കാരണമായ ചിത്രം  

ലയണിന് ശേഷം ദിലീപ് എംഎല്‍എ ആയി എത്തുന്ന 'രാമലീല' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. 125 കോടി പിന്നിട്ട പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. ദിലീപ് നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്. സച്ചിയാണ് തിരക്കഥ. പ്രയാഗാ റോസ് മാര്‍ട്ടിനാണ് നായിക. തമിഴ് താരം രാധികാ ശരത്കുമാറും ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ്.