‘ഈ ജൂറിക്ക് പക്ഷപാതമുണ്ട്’; ദേശീയ അവാര്‍ഡിനെതിരേ മുരുഗദോസ്‌

April 8, 2017, 5:38 pm


‘ഈ ജൂറിക്ക് പക്ഷപാതമുണ്ട്’; ദേശീയ അവാര്‍ഡിനെതിരേ മുരുഗദോസ്‌
Celebrity Talk
Celebrity Talk


‘ഈ ജൂറിക്ക് പക്ഷപാതമുണ്ട്’; ദേശീയ അവാര്‍ഡിനെതിരേ മുരുഗദോസ്‌

‘ഈ ജൂറിക്ക് പക്ഷപാതമുണ്ട്’; ദേശീയ അവാര്‍ഡിനെതിരേ മുരുഗദോസ്‌

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ ചില അംഗങ്ങള്‍ നീതിയുക്തമല്ലാത്ത നിലപാടാണെടുത്തതെന്ന് സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ വിമര്‍ശനം. 'പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ജൂറി പുലര്‍ത്തിയ വ്യക്തി സ്വാധീനവും പക്ഷപാതവും തീര്‍ത്തും വ്യക്തമാണ്.' മുരുഗദോസ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

റസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവാര്‍ഡ് ജൂറിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അക്ഷയ് കുമാറും ജൂറി ചെയര്‍മാര്‍ പ്രിയദര്‍ശനും തമ്മിലുള്ള ആത്മബന്ധമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് ഒരു വിമര്‍ശനവും ഉണ്ടായിരുന്നു.

Also Read: പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു? ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്

അതേസമയം, അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതില്‍ ഇത്ര ചോദ്യം ചെയ്യാനില്ലെന്നും അത് അര്‍ഹിക്കുന്നുണ്ടെന്ന് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് അമീര്‍ ഖാന്‍ പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശം.

Also Read: ആമിറിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രിയന് വിചിത്ര ന്യായമുണ്ട്! സ്വീകരിക്കില്ലെന്ന് പറഞ്ഞാല്‍ കൊടുക്കില്ല, അക്ഷയ് കുമാറിനെ മികച്ച നടനാക്കിയതില്‍ എന്തിനാണ് രോഷം?

മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മഹേഷിന്റെ പുരസ്‌കാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ.

Also Read: ദേശീയ ചലച്ചിത്ര അവാര്‍ഡ് അക്ഷയ്കുമാര്‍ നടന്‍, സുരഭി നടി മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം

Also Read: സുരഭി ലക്ഷ്മി അഭിമുഖം: അവാര്‍ഡ് നടിയായി മാറ്റിനിര്‍ത്തരുതെന്ന് അപേക്ഷ