ദേശീയ പുരസ്‌കാരത്തില്‍ പൊന്‍തിളക്കമായി സുരഭി; 14 വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിലേക്ക് 

April 7, 2017, 1:55 pm
ദേശീയ പുരസ്‌കാരത്തില്‍ പൊന്‍തിളക്കമായി സുരഭി; 14 വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിലേക്ക് 
Celebrity Talk
Celebrity Talk
ദേശീയ പുരസ്‌കാരത്തില്‍ പൊന്‍തിളക്കമായി സുരഭി; 14 വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിലേക്ക് 

ദേശീയ പുരസ്‌കാരത്തില്‍ പൊന്‍തിളക്കമായി സുരഭി; 14 വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളത്തിലേക്ക് 

സമപ്രായക്കാരായ താരങ്ങള്‍ അമ്മ റോളുകളെ അകലെനിര്‍ത്തിയപ്പോള്‍ സ്‌ക്രീനിലെ പ്രായത്തില്‍ അല്ല പ്രകടനത്തിലാണ് കാര്യമെന്ന് ചിന്തിച്ചയാളാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ സുരഭി നായികാ റോളുകളെക്കാള്‍ അഭിനയ പ്രാധാന്യമുള്ള ചെറു റോളുകളിലാണ് എത്തിയത്. സിനിമയില്‍ നിന്ന് തിരികെ മിനി സ്‌ക്രീനിലെത്തി എംഎയ്റ്റി മൂസ എന്ന ജനപ്രിയ സീരിയലില്‍ പാത്തു എന്ന കഥാപാത്രമായി കുടുംബസദസുകളെ കയ്യിലെടുത്തതിന് പിന്നാലെയാണ് സിനിമയിലൂടെ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. പതിനാല് വര്‍ഷത്തിന് ശേഷം അഭിനേത്രിയിലൂടെ മലയാളത്തിന് ദേശീയ പുരസ്‌കാരം. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു സുരഭി.

മികച്ച നടിക്കുള്ള അവാര്‍ഡ് നേട്ടത്തിലൂടെ മലയാള സിനിമയ്ക്ക് പൊന്‍തിളക്കമേകിയിരിക്കുകയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. മിന്നാമിനുങ്ങിലെ അമ്മ കഥാപാത്രത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2003 ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് എത്തിച്ചത്. പുറത്തിറങ്ങാത്ത ചിത്രമായ മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭി മലയാളത്തിലേക്ക് പുരസ്‌കാര തിളക്കം എത്തിച്ചത്. ഈ വര്‍ഷത്തെ സംസ്ഥാന സിനിമാ അവാര്‍ഡുകളില്‍ രജിഷ വിജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയപ്പോള്‍ ലഭിക്കേണ്ടിയിരുന്നത് സുരഭിക്കാണ് എന്നൊരു വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശാരദയിലൂടെയാണ് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ആദ്യമായി മലയാളത്തിലെത്തുന്നത്. തുലാഭാരം (1968) എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാര്‍ഡ്. 1972 ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ രണ്ടാം വട്ടവും പുരസ്‌കാര നേട്ടം കൊയ്തു. 1986 ല്‍ നഖക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലൂടെ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993 ല്‍ മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയ്ക്കും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.