ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: വിദ്യാബാലന്‍ പറയുന്നു 

April 20, 2017, 12:04 pm
ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: വിദ്യാബാലന്‍ പറയുന്നു 
Celebrity Talk
Celebrity Talk
ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: വിദ്യാബാലന്‍ പറയുന്നു 

ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: വിദ്യാബാലന്‍ പറയുന്നു 

കമല സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് പ്രമുഖ ബോളിവുഡ് അഭിനേത്രി വിദ്യാ ബാലന്‍. മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും സിനിമയും വികസിച്ച് വന്നില്ലെന്നും വിദ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംവിധായകന്‍ പ്രോജക്ടുമായി സമീപിച്ചപ്പോള്‍ത്തന്നെ കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പ്രതീക്ഷിച്ച രീതിയില്‍ എന്റെ കഥാപാത്രവും മൊത്തത്തില്‍ സിനിമയും വികസിച്ചുവന്നില്ല. തുടര്‍ന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായി. അതുകൊണ്ട് മാത്രമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. 
വിദ്യാ ബാലന്‍ 
ആമി ഫസ്റ്റ്ലുക്ക്‌ 
ആമി ഫസ്റ്റ്ലുക്ക്‌ 

'സര്‍ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങള്‍' മൂലമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും അല്ലാതെ രാഷ്ട്രീയകാരണങ്ങളൊന്നും അതിന് പിന്നിലില്ലെന്നും വിദ്യയുമായി അടുത്ത വൃത്തങ്ങള്‍ നേരത്തേ സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു. എല്ലാ മര്യാദകളും പാലിച്ച് തികച്ചും പ്രൊഫഷണലായാണ് പിന്മാറിയതെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് വിദ്യ പ്രോജക്ടിനൊപ്പം ഉണ്ടാവില്ലെന്ന കാര്യം അറിയിച്ചതെന്നും ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും കമലും നേരത്തേ പ്രതികരിച്ചിരുന്നു.

ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് വിദ്യ വിളിച്ചത്. കഥാപാത്രവുമായി ഇഴുകിച്ചേരാന്‍ കഴിയുന്നില്ലെന്നും പകുതിമനസ്സാണെന്നും അറിയിച്ചു. സിനിമയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം ഞാനവര്‍ക്ക് വിമാന ടിക്കറ്റുകള്‍ അയച്ചു കൊടുക്കുക വരെ ചെയ്തിരുന്നു. 
കമല്‍ 

വിദ്യ പിന്മാറിയ റോളില്‍ മഞ്ജു വാര്യരാണ് ആമിയിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. പുന്നയൂര്‍ക്കുളത്ത് സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 24ന് കമല്‍ ആരംഭിച്ചു.

ബീഗം ജാനില്‍ വിദ്യാബാലന്‍ 
ബീഗം ജാനില്‍ വിദ്യാബാലന്‍ 

എന്നാല്‍ മലയാളത്തില്‍ ഇനിയും വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമാണെന്നും വിദ്യ പറയുന്നു.

ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ബീഗം ജാന്‍' ആണ് വിദ്യയുടെ ഏറ്റവും പുതിയ റിലീസ്. വിഭജനകാലത്ത് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പെട്ടുപോവുന്ന ഒരു വേശ്യാഗൃഹത്തിന്റെ നടത്തിപ്പുകാരിയാണ് വിദ്യയുടെ കഥാപാത്രം.