എത്രയെന്നറിയുമോ, ‘ബാഹുബലി’ ചിത്രീകരണത്തിനിടെ പ്രഭാസ് വേണ്ടെന്നുവെച്ച പരസ്യക്കരാര്‍ തുക? 

May 14, 2017, 1:05 pm
എത്രയെന്നറിയുമോ, ‘ബാഹുബലി’ ചിത്രീകരണത്തിനിടെ പ്രഭാസ് വേണ്ടെന്നുവെച്ച പരസ്യക്കരാര്‍ തുക? 
Celebrity Talk
Celebrity Talk
എത്രയെന്നറിയുമോ, ‘ബാഹുബലി’ ചിത്രീകരണത്തിനിടെ പ്രഭാസ് വേണ്ടെന്നുവെച്ച പരസ്യക്കരാര്‍ തുക? 

എത്രയെന്നറിയുമോ, ‘ബാഹുബലി’ ചിത്രീകരണത്തിനിടെ പ്രഭാസ് വേണ്ടെന്നുവെച്ച പരസ്യക്കരാര്‍ തുക? 

ബോക്‌സ്ഓഫീസില്‍ 1000 കോടിയും കടന്ന് മുന്നോട്ടുപോകുന്ന 'ബാഹുബലി'യുടെ വിജയം അഞ്ച് വര്‍ഷത്തിനുമേല്‍ അതിനുവേണ്ടി മാത്രം അധ്വാനിച്ച അണിയറപ്രവര്‍ത്തകരുടെ വിജയമാണ്. തന്റെ കരിയറിലെ ഏഴ് വര്‍ഷമാണ് രാജമൗലി 'ബാഹുബലി' രണ്ട് പതിപ്പുകള്‍ക്കുമായി മാറ്റിവച്ചതെങ്കില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് നീക്കിവെച്ചത് അഞ്ച് വര്‍ഷമാണ്. 'ബാഹുബലി'യുടെ ചിത്രീകരണ ഇടവേളകളിലും മറ്റൊരു പ്രോജക്ടുമായും അദ്ദേഹം സഹകരിച്ചിരുന്നില്ല. ബാഹുബലി ചിത്രീകരണം പുരോഗമിക്കെ പ്രഭാസിനെ തേടിയെത്തിയത് 6000 വിവാഹാലോചനകളാണെന്നും അതെല്ലാം അദ്ദേഹം നിരസിച്ചെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രീകരണം നടന്ന അഞ്ച് വര്‍ഷത്തിനിടെ പരസ്യക്കരാറുകളില്‍ നിന്നും അദ്ദേഹം അകന്നുനിന്നിരുന്നുവെന്നാണ് പുതിയ വിവരം.

വസ്ത്രങ്ങള്‍, ഷൂസ്, ഫിറ്റ്‌നസ് ഉപകരണങ്ങള്‍ തുടങ്ങി പലതരം ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാണ് പ്രഭാസ് അക്കാലയളവില്‍ ഉപേക്ഷിച്ചത്. അതില്‍നിന്നെല്ലാം ഒഴിവായതുവഴി അദ്ദേഹം വേണ്ടെന്നുവെച്ചത് 18 കോടി രൂപയും! ബാഹുബലിക്ക് മുന്‍പ് പ്രതിഫലത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തുണ്ടായിരുന്ന ആളാണ് പ്രഭാസ്. 15 കോടിയായിരുന്നു ഒരു സിനിമയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നത്. പക്ഷേ ബാഹുബലിയില്‍ അത് 10 കോടി ഉയര്‍ന്നു. 25 കോടിയാണ് രാജമൗലി ചിത്രത്തിനുവേണ്ടി അദ്ദേഹം വാങ്ങിയത്.

അതേസമയം 1000 കോടി നേട്ടത്തിന് ശേഷവും ബോക്‌സ്ഓഫീസില്‍ കിതപ്പറിയാതെ കുതിക്കുകയാണ് ബാഹുബലി-2. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 400 കോടി പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തെത്തിയ ബോളിവുഡ് ചിത്രങ്ങള്‍- രാംഗോപാല്‍ വര്‍മ്മയുടെ 'സര്‍ക്കാര്‍-3'യും ആയുഷ്മാന്‍ ഖുറാനയും പരിണീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മേരി പ്യാരി ബിന്ദു'വും ആദ്യദിനം നേടിയത് ഒന്നിച്ച് ചേര്‍ത്താലും അതേ ദിവസം ബാഹുബലി നേടിയതിന്റെ ഒപ്പമെത്തില്ല!