ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അഞ്ച് മിനിറ്റിലെന്ന് പൃഥ്വിരാജ്; ‘അമ്മ’യുടെ മുന്‍ നിലപാടില്‍ അതൃപ്തിയുണ്ടായിരുന്നെന്ന് രമ്യ നമ്പീശന്‍ 

July 11, 2017, 4:23 pm
ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അഞ്ച് മിനിറ്റിലെന്ന് പൃഥ്വിരാജ്; ‘അമ്മ’യുടെ മുന്‍ നിലപാടില്‍ അതൃപ്തിയുണ്ടായിരുന്നെന്ന് രമ്യ നമ്പീശന്‍ 
Celebrity Talk

നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ്. തീരുമാനത്തിലെത്താന്‍ ഏറെ ആലോചിക്കേണ്ടിവന്നില്ലെന്നും അഞ്ച് മിനിറ്റിനകം നിലപാടിലെത്തിയെന്നും പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന 'അമ്മ'യുടെ മുന്‍നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

അതേസമയം ജനറല്‍ ബോഡി മീറ്റിങ്ങില്‍ അടക്കം ഈ വിഷയം സംബന്ധിച്ചുള്ള 'അമ്മ'യുടെ മുന്‍ നിലപാടില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ നിലപാട് തൃപ്തികരമാണെന്നും നടി രമ്യ നമ്പീശന്‍ പ്രതികരിച്ചു. എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത ശേഷമായിരുന്നു രമ്യയുടെ പ്രതികരണം. എപ്പോഴും എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തുകയും കലഹമുണ്ടാക്കുകയുമല്ല ഈയിടെ രൂപീകരിക്കപ്പെട്ട 'വിമന്‍ ഇന്‍ കളക്ടീവ്' എന്ന സംഘടനയുടെ ഉദ്ദേശമെന്നും മറിച്ച് സാവധാനത്തില്‍ വ്യവസ്ഥയെ മാറ്റുകയാണ് ലക്ഷ്യമെന്നും രമ്യ പ്രതികരിച്ചു. 'ഇനിയെങ്കിലും ഞങ്ങള്‍ക്ക് ഭയമില്ലാതെ ജോലിസ്ഥലത്തേക്ക് പോകണം. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നതിലുപരി സ്ത്രീകള്‍ എന്ന നിലയില്‍ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം', രമ്യ പറഞ്ഞു.

താരസംഘടനയായ 'അമ്മ'യുടെ ട്രഷററായിരുന്ന ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പുറമെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ദിലീപിന്റെ തന്നെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന 'ഫിയോക്' (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്നിവയില്‍ നിന്നെല്ലാം ദിലീപ് പുറത്താക്കപ്പെട്ടു.