‘ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫര്‍ തുടങ്ങുന്നു’; പൃഥ്വിരാജ് പറയുന്നു 

April 2, 2017, 6:14 pm
‘ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫര്‍ തുടങ്ങുന്നു’; പൃഥ്വിരാജ് പറയുന്നു 
Celebrity Talk
Celebrity Talk
‘ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫര്‍ തുടങ്ങുന്നു’; പൃഥ്വിരാജ് പറയുന്നു 

‘ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫര്‍ തുടങ്ങുന്നു’; പൃഥ്വിരാജ് പറയുന്നു 

കഴിഞ്ഞവര്‍ഷം തിരുവോണദിനത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത് മുതല്‍ പ്രേക്ഷശ്രദ്ധയിലുള്ള പ്രോജക്ടാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകനാവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും തിരക്കഥാകൃത്ത് മുരളിഗോപിക്കും തനിക്കും ഒരുപോലെ ഇഷ്ടപ്പെട്ട സബ്ജക്ടിലെത്തിയപ്പോള്‍ പ്രോജക്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ 'ലൂസിഫര്‍' ഇന്നുമുതലാണ് തന്റെ മനസില്‍ സഞ്ചാരമാരംഭിക്കുന്നതെന്ന് പറയുന്നു പൃഥ്വിരാജ്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തിയ പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവ് വഴിയാണ് ആസ്വാദകരുമായി സംവദിച്ചത്. മോഹന്‍ലാലിനെക്കൂടാതെ മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും പൃഥ്വിക്കൊപ്പമുണ്ടായിരുന്നു. 'ലൂസിഫറി'നെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു..

ഫോണിലൂടെയാണ് മുന്‍പ് ലാലേട്ടനുമായി ഈ സിനിമയെക്കുറിച്ച് സംസാരിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതും. പക്ഷേ പ്രോജക്ട് അനൗണ്‍സ് ചെയ്തതിന് ശേഷം അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല. ഞങ്ങളുടെ രണ്ടുപേരുടെയും ഷൂട്ടിംഗ് തിരക്കുകളായിരുന്നു കാരണം. അതിനുശേഷം ഇന്നാണ് അദ്ദേഹത്തെ നേരിട്ട് കാണാനായത്. അതിനാല്‍ ‘ലൂസിഫറി’ന്റെ ഒരു ഒഫിഷ്യല്‍ കിക്കോഫ് എന്ന് എന്റെ മനസില്‍ ഞാന്‍ കുറിച്ചിടുന്ന ദിവസം ഇന്നാണ്. ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫറിന്റെ ജോലികള്‍ തുടങ്ങുകയാണ്. 
പൃഥ്വിരാജ് 

തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ആവേശമുണ്ടാക്കുന്ന പ്രോജക്ടാണ് ലൂസിഫര്‍ എന്ന് പറയുന്നു മുരളി ഗോപി.

ഇതൊരു ആവേശമുണ്ടാക്കുന്ന പ്രോജക്ടാണ്. മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യുക എന്നത് ആവേശപ്പെടുത്തുന്ന അനുഭവമാണ്. ഒപ്പം വലിയ ഉത്തരവാദിത്തവും. 
മുരളി ഗോപി 

അടുത്ത വര്‍ഷം മെയ് മാസത്തിലാവും 'ലൂസിഫര്‍' ചിത്രീകരണമാരംഭിക്കുക.