നന്ദി, പുലിമുരുകനെപ്പോലെ വിജയമാക്കിയതിന്..; ‘ഗ്രേറ്റ് ഫാദര്‍’ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പൃഥ്വിരാജ് 

March 31, 2017, 12:16 pm
നന്ദി, പുലിമുരുകനെപ്പോലെ വിജയമാക്കിയതിന്..; ‘ഗ്രേറ്റ് ഫാദര്‍’ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പൃഥ്വിരാജ് 
Celebrity Talk
Celebrity Talk
നന്ദി, പുലിമുരുകനെപ്പോലെ വിജയമാക്കിയതിന്..; ‘ഗ്രേറ്റ് ഫാദര്‍’ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പൃഥ്വിരാജ് 

നന്ദി, പുലിമുരുകനെപ്പോലെ വിജയമാക്കിയതിന്..; ‘ഗ്രേറ്റ് ഫാദര്‍’ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പൃഥ്വിരാജ് 

മലയാളസിനിമയുടെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ് ഫാദര്‍'. ഹനീഫ് അദേനി എന്ന നവാഗതന്‍ സംവിധാനചിത്രത്തിന് അടുത്തകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. കേരളത്തിന് പുറമെ ന്യൂയോര്‍ക്കിലും ലണ്ടനിലും സിഡ്‌നിയിലുമടക്കം ഫാന്‍സ് ഷോകള്‍. റിലീസ് ദിനമെത്തിയപ്പോള്‍ കേരളത്തില്‍ 202 തീയേറ്ററുകളും സംസ്ഥാനത്തിന് പുറത്ത് നൂറ്റന്‍പതോളം സ്‌ക്രീനുകളും.

ആദ്യദിനത്തിലെ പ്രേക്ഷകരുടെ ആവേശം ബോക്‌സ്ഓഫീസിലും പ്രതിഫലിച്ചിരിക്കുകയാണ്. അല്‍പം മുന്‍പാണ് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമ ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ്‌ഡേ കളക്ഷന്‍ പുറത്തുവിട്ടത്. 4.31 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. മലയാളസിനിമയിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണിത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു ഇതുവരെ ആ നേട്ടത്തിന് അവകാശി. 4.05 കോടിയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യദിന നേട്ടം.

ഗ്രേറ്റ്ഫാദറിന് ആദ്യദിനത്തില്‍ ലഭിച്ച മികച്ച നേട്ടത്തിന് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ്.

ഒരു വമ്പന്‍ മലയാളം റിലീസിന് ആഭ്യന്തരവിപണിയില്‍ ലഭിക്കുന്ന പ്രതികരണത്തിന്റെ അളവ് അറിയാനുള്ള ഒരു പരീക്ഷണം എന്ന നിലയില്‍ ഈ നേട്ടത്തെ കാണാം. നമ്മള്‍ വളരുകയാണ് സുഹൃത്തുക്കളെ.. ഈ വിജയത്തിന്റെ അവകാശം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുള്ളതാണ്. നന്ദി. 
പൃഥ്വിരാജ് 

പൃഥ്വിരാജിന് പുറമെ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ് ഓഗസ്റ്റ് സിനിമയുടെ സഹ ഉടമകള്‍. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. സപ്തമശ്രീ തസ്‌കരാ, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം തുടങ്ങി ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ച മിക്ക ചിത്രങ്ങള്‍ക്കുമൊപ്പം സഹകരിച്ചയാളാണ് ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി. നിര്‍മ്മാതാക്കളില്‍ ഒരാളായ ആര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്.