‘വിലമതിക്കാനാവാത്ത സമ്മാനങ്ങളെല്ലാം നിങ്ങളാണ് തന്നത്’; അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട് 

September 13, 2017, 10:18 am
‘വിലമതിക്കാനാവാത്ത സമ്മാനങ്ങളെല്ലാം നിങ്ങളാണ് തന്നത്’; അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട് 
Celebrity Talk
Celebrity Talk
‘വിലമതിക്കാനാവാത്ത സമ്മാനങ്ങളെല്ലാം നിങ്ങളാണ് തന്നത്’; അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട് 

‘വിലമതിക്കാനാവാത്ത സമ്മാനങ്ങളെല്ലാം നിങ്ങളാണ് തന്നത്’; അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് പ്രേക്ഷകരോട് 

പൃഥ്വിരാജ് സുകുമാരന്‍ സിനിമയിലെത്തിയിട്ട് 15 വര്‍ഷങ്ങള്‍. അദ്ദേഹത്തിന്റേതായി തീയേറ്ററിലെത്തിയ ആദ്യചിത്രം 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' റിലീസ് ചെയ്തത് 2002 സെപ്റ്റംബര്‍ 13നായിരുന്നു. ആദ്യം അഭിനയിച്ച ചിത്രം രഞ്ജിത്തിന്റെ 'നന്ദന'മായിരുന്നെങ്കിലും റിലീസായത് രാജസേനന്‍ ചിത്രമാണ്. ഇപ്പോള്‍ അഭിനയത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരോടുള്ള കടപ്പാട് അറിയിക്കുകയാണ് പൃഥ്വി, പൃഥ്വിയുടെ വാക്കുകള്‍..

അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ്

“15 വര്‍ഷങ്ങളായി, എന്റെ ആദ്യചിത്രം തീയേറ്ററുകളിലെത്തിയിട്ട്! ആവേശംനിറഞ്ഞ ഒരു യാത്രയായിരുന്നു എന്നുപറഞ്ഞാല്‍ പോരാതെവരും. പോയ പതിനഞ്ച് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയാണ് തോന്നുന്നത്. പേരുകള്‍ എടുത്ത് പറയണമെങ്കില്‍ ഒരുപാടുണ്ട്. അതിനാല്‍ എന്നില്‍ വിശ്വസിച്ച എന്നാവര്‍ക്കും നന്ദി പറയുന്നു. എല്ലാത്തിലുമുപരി എന്റെ സിനിമകളുടെ പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണ് അത്! അതെ 'വിജയം' എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. 'പരാജയം' എന്നല്ല!

ഞാനിതെപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പരാജയമാണ് നിങ്ങളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നത്, പുതിയത് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്! നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. ഇപ്പോള്‍ ചെയ്യുന്നത് തന്നെ തുടര്‍ന്നും ചെയ്താല്‍ മതിയെന്നാണ് വിജയങ്ങള്‍ നിങ്ങളോട് പറയുന്നത്. ആഘോഷങ്ങളിലേക്ക് മാത്രം നിങ്ങളുടെ കണ്ണ് തുറപ്പിക്കും അവ. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് പറയും. പക്ഷേ ഇവിടെ എനിക്ക് മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍നിന്ന് ഓരോതവണയും പുതുതായി എന്തെങ്കിലുമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും എനിയ്ക്ക് മനസിലാവുന്നു. അപ്പോഴെല്ലാം വിജയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇതിലൊന്നും എനിക്കിപ്പോള്‍ ഭയമില്ല. അതിനാല്‍, ഇത്രനാളും എനിക്കുമുന്നില്‍ വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും.. പോയ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും. വരുന്ന 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു..”

സ്‌നേഹത്തോടെ,

പൃഥ്വി.