‘പ്രമുഖ നടി ആക്രമിക്കപ്പെട്ടത് പോലെ താനും ലൈംഗിക പീഡനത്തിന് ഇരയായെന്ന് പാര്‍വ്വതി; ‘മലയാള സിനിമകളുണ്ടാവുന്നത് ഉപരിവര്‍ഗത്തിന്റെ അഭിരുചിക്കനുസരിച്ച്, വംശീയതയുണ്ട് ’  

April 13, 2017, 8:36 pm
‘പ്രമുഖ നടി ആക്രമിക്കപ്പെട്ടത് പോലെ താനും ലൈംഗിക പീഡനത്തിന് ഇരയായെന്ന് പാര്‍വ്വതി; ‘മലയാള സിനിമകളുണ്ടാവുന്നത് ഉപരിവര്‍ഗത്തിന്റെ അഭിരുചിക്കനുസരിച്ച്, വംശീയതയുണ്ട് ’  
Celebrity Talk

പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ടതുപോലെ താനും ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വ്വതി. സിനിമയിലെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇങ്ങനെ ചെയ്തത്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു സീനാണ് ചെയ്യേണ്ടിയിരുന്നത്. തനിക്ക് അഭിനയിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ്. ദേഹം ഇങ്ങനെയായതുകൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. അത് ചെയ്തവര്‍ കുറ്റവാളികളാണ്. പക്ഷെ താനൊരു ഇരയല്ല. താനതില്‍ നിന്ന് പുറത്ത് കടന്നു. ആരോടും പറയാതിരുന്നത് കൊണ്ടാണ് അന്നത് സാധിച്ചതെന്നും പാര്‍വ്വതി പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

സഹപ്രവര്‍ത്തകരാണ് എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. അവരെ ശിക്ഷിക്കണം എന്നൊന്നും ഞാന്‍ പറയുന്നില്ല. ഇത് പതിവായി നടക്കുന്ന സംഭവം ആണ് കേട്ടോ എന്ന് ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല. 
പാര്‍വ്വതി 

പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷെ ഇങ്ങനെയുള്ള സംബവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും സ്ത്രീ സമൂഹത്തെ അറിയിക്കേണ്ട ബാധ്യത തനിക്കുണ്ട്. പീഡനത്തിനിരയായത് തുറന്ന് പറയുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.

മലയാളസിനിമയില്‍ വംശീയതയും സവര്‍ണ മനോഭാവവും ഉണ്ടെന്നും പാര്‍വ്വതി പറഞ്ഞു. ഹോളിവുഡില്‍ പോലും വംശീയത ഉള്ളതായി നമ്മള്‍ പറയുന്നുണ്ട്. നമ്മുടെ സിനിമയില്‍ തന്നെ നോക്കിയാലും വംശീയത കാണാന്‍ സാധിക്കും. എന്തുകൊണ്ടാണ് നമ്മള്‍ സമൂഹത്തിലെ ഉപരി വര്‍ഗത്തിന്റെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ ചെയ്യുന്നെതെന്ന് പാര്‍വ്വതി ചോദിച്ചു.

പ്രത്യേകിച്ച്‌ സ്ത്രീ കഥാപാത്രങ്ങളിലേക്കെത്തുമ്പോഴാണ് ഇങ്ങനെയെന്നും നടി പറഞ്ഞു. വെളുത്തനിറമുള്ള സ്ത്രീകള്‍ നായികപദവിയിലെത്താന്‍ കാരണം സിനിമയിലെ സവര്‍ണ മനോഭാവമാണ്. കമ്മട്ടിപ്പാടം സിനിമയില്‍ വിനായകന്‍ ചെയ്തതുപോലെയുള്ള ഒരു സ്ത്രീ കഥാപാത്രം ഉണ്ടാകാത്തതിന് കാരണം ഇതാണെന്നും പാര്‍വതി പറഞ്ഞു