ബാഹുബലി-2 നേടിയത് 1700 കോടി, സംവിധായകന് എത്ര കിട്ടി? രാജമൗലിയുടെ മറുപടി 

July 10, 2017, 12:31 pm
ബാഹുബലി-2 നേടിയത് 1700 കോടി, സംവിധായകന് എത്ര കിട്ടി? രാജമൗലിയുടെ മറുപടി 
Celebrity Talk
Celebrity Talk
ബാഹുബലി-2 നേടിയത് 1700 കോടി, സംവിധായകന് എത്ര കിട്ടി? രാജമൗലിയുടെ മറുപടി 

ബാഹുബലി-2 നേടിയത് 1700 കോടി, സംവിധായകന് എത്ര കിട്ടി? രാജമൗലിയുടെ മറുപടി 

ഇന്ത്യന്‍ സിനിമയുടെ പുതുകാലത്തെ വിപണിസാധ്യതകളെക്കുറിച്ച് 'ബാഹുബലി-2'നോളം നമ്മെ ബോധ്യപ്പെടുത്തിയ സിനിമയില്ല. 1690.28 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍. പുതുതായി റിലീസ് ചെയ്യപ്പെടുന്ന വിദേശ സെന്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ തായ്‌വാനിലാണ് ചിത്രം റിലീസ് ചെയ്തത്. അവിടെ ഈയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം 13 കേന്ദ്രങ്ങളില്‍ നിന്ന് വാരാന്ത്യത്തില്‍ നേടിയത് 28 ലക്ഷം രൂപ. സെപ്റ്റംബറില്‍ ചൈനയിലെ നാലായിരം കേന്ദ്രങ്ങളിലും ബാഹുബലി-2 പ്രദര്‍ശനത്തിനെത്തും. എന്നാല്‍ ബോക്‌സ്ഓഫീസില്‍ 1700 കോടിയോട് അടുത്തുകൊണ്ടിരിക്കുന്ന സിനിമയുടെ സംവിധായകന് എത്രയാണ് പ്രതിഫലമായി കിട്ടിയത്?

ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ് രാജമൗലി. 'ആ കളക്ഷന്റെ ഒരു അംശം മാത്രം' എന്നാണ് തുകയൊന്നും വെളിപ്പെടുത്താതെയുള്ള സംവിധായക മറുപടി. എന്നാല്‍ നായകന്‍ പ്രഭാസിനേക്കാള്‍ പ്രതിഫലം രാജമൗലിയാണ് ബാഹുബലിയില്‍ വാങ്ങിയതെന്നും രണ്ട് ഭാഗത്തിനുമായി 28 കോടിയാണ് അദ്ദേഹം നിര്‍മ്മാതാവില്‍ നിന്നും കൈപ്പറ്റിയതെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ ചിത്രം നേടുന്ന ലാഭത്തിന്റെ മൂന്നിലൊന്നും. ബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിഫലം 25 കോടി രൂപയായിരുന്നു.

ചിത്രീകരണത്തിനിടെ റാണ ദഗ്ഗുബട്ടിക്കും പ്രഭാസിനുമൊപ്പം രാജമൗലി 
ചിത്രീകരണത്തിനിടെ റാണ ദഗ്ഗുബട്ടിക്കും പ്രഭാസിനുമൊപ്പം രാജമൗലി 

കരിയറിലെ അഞ്ച് വര്‍ഷങ്ങള്‍ നീക്കിവെച്ച ഒരു ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷം ഒരുതരം ശൂന്യത അനുഭവപ്പെടുന്നുണ്ടെന്നും എന്നാല്‍ ബാഹുബലിയേക്കാള്‍ വലുതും മികച്ചതുമായ ചിത്രങ്ങള്‍ ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു രാജമൗലി. അതേസമയം ബാഹുബലി: ദി ബിഗിനിംഗ് തീയേറ്ററുകളിലെത്തിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷമാവുന്നു. 2015 ജൂലൈ 10നാണ് രാജമൗലിയുടെ ചലച്ചിത്രജീവിതത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ ചിത്രം തീയേറ്ററുകളിലെത്തുന്നത്.