ദേ, ഇത്രേയുള്ളൂ രാമു! വിവാദങ്ങളുണ്ടാക്കാന്‍ ട്വിറ്ററില്‍ അടയിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മയെ പൊളിച്ചടുക്കി വിദ്യുത് ജാംവാല്‍ 

April 13, 2017, 12:53 pm
ദേ, ഇത്രേയുള്ളൂ രാമു! വിവാദങ്ങളുണ്ടാക്കാന്‍ ട്വിറ്ററില്‍ അടയിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മയെ പൊളിച്ചടുക്കി വിദ്യുത് ജാംവാല്‍ 
Celebrity Talk
Celebrity Talk
ദേ, ഇത്രേയുള്ളൂ രാമു! വിവാദങ്ങളുണ്ടാക്കാന്‍ ട്വിറ്ററില്‍ അടയിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മയെ പൊളിച്ചടുക്കി വിദ്യുത് ജാംവാല്‍ 

ദേ, ഇത്രേയുള്ളൂ രാമു! വിവാദങ്ങളുണ്ടാക്കാന്‍ ട്വിറ്ററില്‍ അടയിരിക്കുന്ന രാം ഗോപാല്‍ വര്‍മ്മയെ പൊളിച്ചടുക്കി വിദ്യുത് ജാംവാല്‍ 

സിനിമയില്ലാത്തപ്പോഴൊക്കെ സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമായി ലോകത്ത് ആരെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തണം എന്നാലോചിച്ചിരിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല. ഇപ്പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുള്ളവര്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒന്ന് കയറിനോക്കിയാല്‍ മാത്രം മതിയാവും. ബോളിവുഡിലെ യുവനടന്മാരും ആയോധനകലയില്‍ വിദഗ്ധരുമായ ടൈഗര്‍ ഷ്രോഫും വിദ്യുത് ജാംവാലുമാണ് രാമുവിന്റെ പുതിയ ഇരകള്‍. അവര്‍ എന്ത് ചെയ്തിട്ടാണെന്നൊന്നും ചോദിക്കരുത്. രാവിലെ എണീറ്റപ്പോള്‍ ഇവരെക്കുറിച്ച് ചിലത് പറയണമെന്ന് അദ്ദേഹത്തിന് തോന്നി. അത്ര തന്നെ. രാമുവിന്റെ അഭിപ്രായപ്രകടനങ്ങളില്‍ ലോജിക്ക് അന്വേഷിക്കരുത്!

ട്വിറ്റര്‍ തന്നെയാണ് ഇത്തവണയും 'അഭിപ്രായ' പ്രകടനത്തിന്റെ വേദി. ടൈഗര്‍ ഷ്രോഫിനെയും വിദ്യുത് ജാംവാലിനെയും കുറിച്ചുള്ള രാമുവിന്റെ തുടര്‍ ട്വീറ്റുകള്‍ ഇങ്ങനെ..

ആയോധനകലയില്‍ താല്‍പര്യമുള്ള ആളെന്ന നിലയില്‍ എനിക്കൊരു കാര്യത്തില്‍ കൗതുകം. പരസ്പരം ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും? ടൈഗര്‍ ഷ്രോറോ വിദ്യുത് ജാംവാലോ? അവര്‍ പരസ്പരം ഏറ്റുമുട്ടി അത് തെളിയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ടൈഗര്‍ ഷ്രോഫ് തന്നെ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹമാണ് മികച്ചത്. ടൈഗറിന്റെ ഇടികൊണ്ട് വിദ്യുത് ഓടിയൊളിക്കുമെന്നും ഞാന്‍ കരുതുന്നു. ആ ഓട്ടം ഷാവൊലിന്‍ ടെമ്പിള്‍ വരെ തുടരും. 
രാം ഗോപാല്‍ വര്‍മ്മ 

ഇങ്ങനെയൊക്കെ ആരെയെങ്കിലും ഒന്ന് താഴ്ത്തിക്കെട്ടിയതിന്റെ പതിവ് ആഹ്ലാദത്തിലായിരിക്കണം രാം ഗോപാല്‍ വര്‍മ്മ. പക്ഷേ ഇക്കുറി അല്‍പം വ്യത്യാസമുണ്ടായി. വിദ്യുത് അദ്ദേഹത്തെ നേരിട്ട് വിളിച്ചു. എന്തിനാണ് സര്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. അപകടം മണത്ത രാമു നിമിഷങ്ങള്‍ക്കുള്ളില്‍ അഭിപ്രായം മാറ്റി. അത്രനേരവുമുള്ള ട്വീറ്റുകളില്‍ പുകഴ്ത്തിയ ടൈഗര്‍ ഷ്രോഫ് പെണ്ണാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുമൊക്കെ തട്ടിവിട്ടു. 'യഥാര്‍ഥ പുരുഷന്‍' നീയാണെന്നും. പക്ഷേ അങ്ങനെ പറഞ്ഞത് കൂടുതല്‍ അപകടമുണ്ടാക്കി. രാം ഗോപാല്‍ വര്‍മ്മയുടെ ഫോണ്‍ സംഭാഷണം അതുപോലെ പകര്‍ത്തി വിദ്യുത് പുറത്തുവിട്ടു. സംഗതി വൈറലായതോടെ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞ് എത്തേണ്ടിവന്നു രാം ഗോപാല്‍ വര്‍മ്മക്ക്.

വിദ്യുത് ജാംവാല്‍ പുറത്തുവിട്ട രാം ഗോപാല്‍ വര്‍മ്മയുടെ ഫോണ്‍ സംഭാഷണം

അത് സാധാരണ രീതിയിലുള്ള എന്റെ 'തമാശ'യായിരുന്നുവെന്നും ഇരുവരോടും മാപ്പ് പറയുന്നുവെന്നുമൊക്കെയാണ് പുതിയ ട്വീറ്റ്. സംഭാഷണം പുറത്തുവിട്ടതിലൂടെ വിദ്യുത് ജാംവാല്‍ തന്റെ സ്വഭാവം മാറ്റിമറിച്ചെന്നും അതിന് നന്ദി പറയുന്നുവെന്നുമൊക്കെ കൂട്ടിച്ചേര്‍ക്കുന്നു രാമു.