കോളിവുഡിനെയും പാടി വിസ്മയിപ്പിച്ച് രമ്യ നമ്പീശന്‍   

October 13, 2017, 11:25 am
കോളിവുഡിനെയും പാടി വിസ്മയിപ്പിച്ച് രമ്യ നമ്പീശന്‍   
Celebrity Talk
Celebrity Talk
കോളിവുഡിനെയും പാടി വിസ്മയിപ്പിച്ച് രമ്യ നമ്പീശന്‍   

കോളിവുഡിനെയും പാടി വിസ്മയിപ്പിച്ച് രമ്യ നമ്പീശന്‍   

അഭിനയത്തില്‍ മാത്രമല്ല ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ച നടിയാണ് രമ്യ നമ്പീശന്‍. മലയാളവും കടന്ന് രമ്യ എന്ന ഗായിക തമിഴ് സിനിമ ലോകത്തെയും വിസ്മയിപ്പിക്കുകയാണ്. പ്രദീപ് കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സത്യ എന്ന ചിത്രത്തിലെ യവ്വ്‌ന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനിലാണ് ചിത്രത്തിലെ നായിക കൂടിയായ രമ്യ, യാസിര്‍ നിസാറിനൊപ്പം പാടിയത്.

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിനുമേല്‍ കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രദീപ് കാളിപ്പുറയത്താണ്‌ ഈ കവര്‍ വേര്‍ഷന്റെ സംവിധാനവും ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിബി രാജ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നവംബര്‍ ആദ്യവാരം തിയറ്ററുകളിലെത്തും.