ആരാണ് രണ്‍ബീറിന് ഒപ്പമുള്ള അജ്ഞാത സുന്ദരി? തരംഗമാകുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ 

May 17, 2017, 12:21 pm
ആരാണ് രണ്‍ബീറിന് ഒപ്പമുള്ള അജ്ഞാത സുന്ദരി? തരംഗമാകുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ 
Celebrity Talk
Celebrity Talk
ആരാണ് രണ്‍ബീറിന് ഒപ്പമുള്ള അജ്ഞാത സുന്ദരി? തരംഗമാകുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ 

ആരാണ് രണ്‍ബീറിന് ഒപ്പമുള്ള അജ്ഞാത സുന്ദരി? തരംഗമാകുന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ 

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. രണ്‍ബീര്‍ ഉടന്‍ വിവാഹിതനാകുമെന്നും ഭാവി വധുവിനെ കാണാന്‍ രണ്‍ബീറും അമ്മ നീതു കപൂറും ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ചിത്രങ്ങളില്‍ രണ്‍ബീറിന് ഒപ്പമുള്ള അജ്ഞാത സുന്ദരി ആരാണെന്നാണ് ഉയരുന്ന ചോദ്യം.

Behind the scenes of Ranbir Kapoor's Macroman TVC 🔥 #RanbirKapoor #Ranbir #Macroman #Bollywood

A post shared by Ranbir Kapoor Universe (@ranbirkapooruniverse) on

രണ്‍ബീറിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്ത സിനിമ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്‍ബീറിനായി അമ്മ കണ്ടു പിടിച്ച ജീവിത പങ്കാളി ഈ അജ്ഞാത സുന്ദരിയാണ് എന്ന തരത്തിലും ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. സിനിമയ്ക്ക് പുറത്തുള്ളൊരു പെണ്‍കുട്ടിയുമായി താരം പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമാണ് ഗോസിപ്പുകള്‍ ഉയര്‍ന്നത്.

#Macroman TVC 😭 .

A post shared by Ranbir Kapoor & Katrina Kaif (@ranbirkatrinakapoor) on

എന്നാല്‍, ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രണ്‍ബീറുമായി ബന്ധപ്പെട്ട വിവാഹാലോചന വാര്‍ത്തകളും വ്യാജമാണെന്ന് രണ്‍ബീറിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.