നികുതിയിലും ഒന്നാമന്‍ സല്‍മാന്‍; ഈ സാമ്പത്തിക വര്‍ഷം അടച്ച തുക 

March 23, 2017, 3:02 pm
നികുതിയിലും ഒന്നാമന്‍ സല്‍മാന്‍; ഈ സാമ്പത്തിക വര്‍ഷം അടച്ച തുക 
Celebrity Talk
Celebrity Talk
നികുതിയിലും ഒന്നാമന്‍ സല്‍മാന്‍; ഈ സാമ്പത്തിക വര്‍ഷം അടച്ച തുക 

നികുതിയിലും ഒന്നാമന്‍ സല്‍മാന്‍; ഈ സാമ്പത്തിക വര്‍ഷം അടച്ച തുക 

മുന്‍കൂര്‍ നികുതി അടയ്ക്കുന്ന ബോളിവുഡ് പ്രശസ്തരുടെ പട്ടികയില്‍ ഒന്നാമത് സല്‍മാന്‍ ഖാന്‍. ആമിര്‍ഖാന്‍, അക്ഷയ്കുമാര്‍, ഹൃത്വിക് റോഷന്‍ എന്നിവരെ പിന്‍തള്ളിയാണ് സല്‍മാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 2016- 17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.

2016-17 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം, 44.5 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ മുന്‍കൂര്‍ നികുതി അടച്ചത്. 30.2 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം സല്‍മാന്‍ മുന്‍കൂര്‍ നികുതി അടച്ച തുക. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന്റെ സുല്‍ത്താന്‍ എന്ന സിനിമ ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആഗോളതലത്തില്‍ 500 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

29.5 കോടി നികുതി മുന്‍കൂറായി അടച്ച അക്ഷയ് കുമാറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ 30 കോടി രൂപ നികുതി അടച്ചിരുന്നു. ഹൃത്വിക് റോഷന്‍ 25.5 കോടിയാണ് മുന്‍കൂര്‍ ആദായനികുതി അടച്ചവരില്‍ മൂന്നാം സ്ഥാനത്ത്. രണ്‍ബീര്‍ കപൂറും ആമിര്‍ഖാനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ആമിറിപ്പോള്‍. ആമിര്‍ഖാന്റെ ദംഗല്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 500 കോടി കളക്ഷന്‍ നേടിയത്.

Also Read: ഇതാണ്, ബോക്‌സ് ഓഫീസില്‍ 500 കോടി കടന്ന ‘ദംഗലി’ന് ആമിര്‍ഖാന്‍ വാങ്ങിയ പ്രതിഫലം

നികുതി മുന്‍കൂട്ടി അടച്ച ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ ഇടം പിടിച്ച ഏക സംവിധായകന്‍ കരണ്‍ ജോഹറാണ്. അതേസമയം, പനാമ കേസ് നിലനില്‍ക്കുന്നതിനാല്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍ എന്നിവരുടെ മുന്‍കൂറായി നികുതി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.