‘ഞാന്‍ താമസിച്ചിരുന്നിടം ഇപ്പോഴൊരു ലേഡീസ് ഹോസ്റ്റല്‍’; ഷാരൂഖ് ഖാന്റെ ഓര്‍മ്മ 

July 10, 2017, 11:32 am
‘ഞാന്‍ താമസിച്ചിരുന്നിടം ഇപ്പോഴൊരു ലേഡീസ് ഹോസ്റ്റല്‍’; ഷാരൂഖ് ഖാന്റെ ഓര്‍മ്മ 
Celebrity Talk
Celebrity Talk
‘ഞാന്‍ താമസിച്ചിരുന്നിടം ഇപ്പോഴൊരു ലേഡീസ് ഹോസ്റ്റല്‍’; ഷാരൂഖ് ഖാന്റെ ഓര്‍മ്മ 

‘ഞാന്‍ താമസിച്ചിരുന്നിടം ഇപ്പോഴൊരു ലേഡീസ് ഹോസ്റ്റല്‍’; ഷാരൂഖ് ഖാന്റെ ഓര്‍മ്മ 

സിനിമകള്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ, ബോളിവുഡ് സിനിമാപ്രേമികളെ സംബന്ധിച്ച് എക്കാലവും അവര്‍ ഹൃദയത്തില്‍ വഹിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് 'കിംഗ് ഖാന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന എസ്ആര്‍കെ. ആരാധകബാഹുല്യം കൊണ്ടുതന്നെ അദ്ദേഹം പറയുന്നതെന്തും വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇന്ത്യയുടെ തലസ്ഥാനനഗരത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുകയാണ് ഷാരൂഖ്. ഡല്‍ഹിയിലേക്ക് ഇടയ്ക്കിടെ എത്താറുണ്ടെങ്കിലും അവിടെ സ്വന്തമെന്ന് പറയാന്‍ ഒരു താമസസ്ഥലം ഇതുവരെയില്ലെന്ന് പറയുന്നു എസ്ആര്‍കെ. മുന്‍പ് താമസിച്ചിരുന്നിടം ഇപ്പോഴൊരു വനിതാ ഹോസ്റ്റല്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നും.

ഡല്‍ഹിയില്‍ ഞാന്‍ എല്ലാക്കാലത്തും ജീവിച്ചത് വാടകക്കെട്ടിടങ്ങളിലാണ്. എനിയ്ക്ക് സ്വന്തമെന്ന് പറയുവാന്‍ ഒരിക്കലും ആ നഗരത്തില്‍ ഒരു വീടുണ്ടായിരുന്നില്ല. മുന്‍പ് താമസിച്ചിരുന്ന വാടകവീട് ഇപ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എട്ടോ ഒന്‍പതോ സ്ത്രീകള്‍ക്ക് താമസിക്കാനാവുന്ന ഒരു കെട്ടിടം. ഗൗരി (ഭാര്യ)യുടെ ബന്ധുക്കള്‍ക്ക് അവിടെ വീടുണ്ട്. എനിക്കവിടെ ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. ചിലപ്പോഴൊക്കെ ഡല്‍ഹിയില്‍ ഒരു വീട് വേണമെന്ന് തോന്നിയിട്ടുണ്ട്. അത് എന്നെങ്കിലും സാധിക്കുമോ എന്ന് അറിയില്ല. 
ഷാരൂഖ് ഖാന്‍ 
ജബ് ഹാരി മെറ്റ് സെഗാല്‍ 
ജബ് ഹാരി മെറ്റ് സെഗാല്‍ 

സല്‍മാന്‍ഖാന്‍ നായകനായ 'ട്യൂബ്‌ലൈറ്റി'ല്‍ അതിഥിതാരമായാണ് ഷാരൂഖ് അവസാനം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഇംതിയാസ് അലിയുടെ 'ജബ് ഹാരി മെറ്റ് സെഗാലാ'ണ് അദ്ദേഹത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം. ഷാരൂഖ് ഹരീന്ദര്‍ 'ഹാരി' സിംഗ് നെഹ്രയാവുമ്പോള്‍ 'സെഗാല്‍' ആവുന്നത് അനുഷ്‌ക ശര്‍മ്മയാണ്.