സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

November 3, 2017, 4:34 pm
സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു
Celebrity Talk
Celebrity Talk
സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ജാമിയ സാഹിര്‍ ആണ് വധു. ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച്, നടന്‍ എന്ന രീതിയില്‍ തിളങ്ങിയതിന് ശേഷമാണ് സ്വതന്ത്ര സംവിധായകനായത്.

ഈ വര്‍ഷംപുറത്തിറങ്ങിയ പറവ എന്ന സിനിമ സംവിധാനം ചെയ്ത് സൌബിന്‍ സ്വതന്ത്രസംവിധായകനായി. സൌബിന് സിനിമാ സംവിധാനത്തോടായിരുന്നു കമ്പം. ആദ്യമായി അസിസ്റ്റ് ചെയ്തത് ക്രോണിക് ബാച്ചിലറിലാണ്. സഹസംവിധായകനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അഭിനയിച്ചത്. ഫാസില്‍, കമല്‍, സിദ്ദീഖ്, റാഫി-മെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, സന്തോഷ് ശിവന്‍, പി.സുകുമാര്‍ തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സൌബിന്‍റെയും ജാമിയയുടെയും വിവാഹം നിശ്ചയം കഴിഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്.

ചാര്‍ലി, മഹേഷിന്റെ പ്രതികാരം, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ സൗബിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് പറവയുടെ തിരക്കഥ തയ്യാറാക്കിയത്.