മണിക്കൂറില്‍ എട്ടെണ്ണം വച്ച് 45 ലക്ഷം തിരക്കഥകള്‍! ശ്രീനിവാസന്റെ തിരക്കഥാ ‘വായനാവേഗ’ത്തെ കൊട്ടി സോഷ്യല്‍ മീഡിയ 

August 5, 2017, 2:31 pm
മണിക്കൂറില്‍ എട്ടെണ്ണം വച്ച് 45 ലക്ഷം തിരക്കഥകള്‍! ശ്രീനിവാസന്റെ തിരക്കഥാ ‘വായനാവേഗ’ത്തെ കൊട്ടി സോഷ്യല്‍ മീഡിയ 
Celebrity Talk
Celebrity Talk
മണിക്കൂറില്‍ എട്ടെണ്ണം വച്ച് 45 ലക്ഷം തിരക്കഥകള്‍! ശ്രീനിവാസന്റെ തിരക്കഥാ ‘വായനാവേഗ’ത്തെ കൊട്ടി സോഷ്യല്‍ മീഡിയ 

മണിക്കൂറില്‍ എട്ടെണ്ണം വച്ച് 45 ലക്ഷം തിരക്കഥകള്‍! ശ്രീനിവാസന്റെ തിരക്കഥാ ‘വായനാവേഗ’ത്തെ കൊട്ടി സോഷ്യല്‍ മീഡിയ 

മലയാളസിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ പതാക വഹിച്ചെത്തിയത് ശ്രീനിവാസന്റെ തിരക്കഥകളാണ്, സൂക്ഷ്മവായനയില്‍ അവ പങ്കുവച്ച രാഷ്ട്രീയത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും. തിരക്കഥകളില്‍ മാത്രമല്ല, നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും നര്‍മ്മം ആവോളം നിറച്ചുവയ്ക്കുന്ന ആളാണ് ശ്രീനിവാസന്‍. മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാവുന്ന 'കല്യാണം' എന്ന സിനിമയുടെ പൂജാ ചടങ്ങില്‍ അദ്ദേഹം താന്‍ വായിച്ച തിരക്കഥകളുടെ എണ്ണം പറഞ്ഞു. 45 ലക്ഷത്തിലേറെ, കൃത്യമായി 45,83,000 തിരക്കഥകളാണ് താന്‍ ഇത്രകാലവുമുള്ള സിനിമാജീവിതത്തിനിടെ വായിച്ചതെന്ന് ശ്രീനി പറഞ്ഞു.

ഞാന്‍ ഇത്രകാലത്തിനിടെ നാല്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിമൂവായിരം തിരക്കഥകള്‍ വായിച്ചിട്ടുണ്ട്. എന്നെ കാണാനും കഥ പറയാനും തിരക്കഥ വായിച്ചുകേള്‍പ്പിക്കാനുമൊക്കെയായി പലരും വരും. ചിലര്‍ക്ക് എന്നെ അഭിനയിപ്പിക്കുകയെന്ന ലക്ഷ്യം. ചിലര്‍ക്കാണെങ്കില്‍ ഞാനാ തിരക്കഥ വായിച്ചശേഷം അഭിപ്രായം പറയണമെന്ന ആവശ്യം. പലതും വാങ്ങിവെക്കും. സമയം കിട്ടുമ്പോള്‍ ചിലതൊക്ക വായിക്കും. എന്നാല്‍ ഏറ്റവും വലിയ തമാശ അതല്ല. ആറ് വര്‍ഷമൊക്കെ കഴിയുമ്പോള്‍ ്അതില്‍ പലരും വരും. തിരക്കഥ ചോദിക്കും. ഞാനീ തിരക്കഥകള്‍ക്കിടയില്‍ നിന്നും അതെങ്ങനെ കണ്ടെത്താന്‍? ഞാനിപ്പോള്‍ യഥാര്‍ഥ തിരക്കഥകള്‍ ആറില്‍നിന്നും വാങ്ങിവെക്കാറില്ല. പകര്‍ത്തിയെഴുതിത്തരണമെന്ന് ആവശ്യപ്പെടും. വീണ്ടും പറയുന്നു, തിരക്കഥ തരുന്നവര്‍ ശ്രദ്ധിക്കുക. ഇനി ഒരു തിരക്കഥയും തിരികെ നല്‍കുന്നതല്ല. 
ശ്രീനിവാസന്‍ 

ശ്രീനിവാസന്‍ 'എണ്ണം' പറഞ്ഞത് കളിയായിട്ടാകാമെങ്കിലും, താനാണ് തിരക്കഥാനിലവാരം അളക്കുന്നതിന്റെ അവസാനവാക്ക് എന്ന തരത്തിലുള്ള അഭിപ്രായപ്രകടനത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. കൂട്ടത്തില്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജ് അധ്യാപകനായ രജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് വൈറല്‍ സ്വഭാവം. സിനിമാജീവിതത്തില്‍ 45 ലക്ഷം തിരക്കഥകള്‍ വായിച്ചെങ്കില്‍ മണിക്കൂറില്‍ ശ്രീനിവാസന്‍ വായിച്ച തിരക്കഥകളുടെ എണ്ണം പരിശോധിക്കുകയാണ് ഗണിതശാസ്ത്ര അധ്യാപകനായ രജീഷ്.

രജീഷിന്റെ കുറിപ്പ് ഇങ്ങനെ

ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി..

കണക്ക് പറയരുത്...

ചക്ക തിന്നാല്‍ എയ്ഡ്‌സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം..

അത് പ്രൂവ് ചെയ്യാന്‍ വല്യ പാടാണ്...

അത് പോലല്ല കണക്ക്...!

താങ്കള്‍ ജനിച്ച അന്നു മുതല്‍ അക്ഷരാഭ്യാസമുള്ളയാളാണെന്നും മുലപ്പാലിന് മുന്നെ തന്നെ തിരക്കഥ വായിക്കാന്‍ തുടങ്ങീന്നും ഞങ്ങള്‍ കണക്ക് കാര് ആദ്യം Assume ചെയ്യട്ടെ...

ഞങ്ങ കണക്ക് കാര് അങ്ങനെയാ എന്തും കേറിയങ്ങ് സങ്കല്‍പ്പിക്കും..

ഇപ്പം അങ്ങേക്ക് 61 വയസ്..

അപ്പം താങ്കള്‍ ഒരു വര്‍ഷം വായിച്ചു തള്ളിയ തിരക്കഥകളുടെ എണ്ണം = 4583000/61 =75,131.1475

അപ്പം ഒരു വര്‍ഷം ശരാശരി 75131 തിരക്കഥകള്‍...

ഒരു വര്‍ഷത്തില്‍ 365 ദിവസം..

സോറി... കാല്‍ കുറച്ചൂന്ന് വേണ്ട... 365 l/4

അപ്പം ഒരു ദിവസം വായിച്ചു തള്ളിയത് = 75131/365.25 =205.697467.

ഒരൂസം 205 തിരക്കഥ...

മെഡിക്കല്‍ സയന്‍സ് ഒക്കെ കലക്കി കുടിച്ച ഇങ്ങേര് ഉറങ്ങാതെ തിരക്കഥ വായിക്കാനുള്ള സിദ്ധി കിട്ടിയ ആളാണെന്ന് കരുതാം..

ദിവസം 24 മണിക്കൂര്‍...

അപ്പം 1 മണിക്കൂറില്‍ ഇദ്ദേഹം വായിച്ചു തള്ളിയത് = 205/24 =8.54166667

ഒരു മണിക്കൂറില്‍ എട്ടിലധികം തിരക്കഥകള്‍...

കാല്‍ മണിക്കൂറോണ്ട് രണ്ട് തിരക്കഥകള്‍..

ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാല്‍ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്...

ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് ന്ന് അറിഞ്ഞാല്‍ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു...