സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി 

April 2, 2017, 4:54 pm
സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി 
Celebrity Talk
Celebrity Talk
സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി 

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി 

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. തുടര്‍ന്നുളള ചടങ്ങുകള്‍ മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചും. നടന്മാരായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം 'സെക്കന്റ് ഷോ' സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്.

ഗൗതമി നായര്‍ 
ഗൗതമി നായര്‍ 

മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തും കഥാപാത്രങ്ങളായെത്തിയ 'കൂതറ' ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്‌ലെയ്‌സി'ല്‍ ഗൗതമി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂതറ, ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും അവരുടേതായി പുറത്തെത്തിയിട്ടുണ്ട്.

വിവാഹവിരുന്നിനെത്തിയ ദുല്‍ഖറിനും സണ്ണി വെയ്‌നിനുമൊപ്പം നവദമ്പതികള്‍ 
വിവാഹവിരുന്നിനെത്തിയ ദുല്‍ഖറിനും സണ്ണി വെയ്‌നിനുമൊപ്പം നവദമ്പതികള്‍ 

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ശ്രീനാഥിന്റെ അച്ഛന്‍ രാജേന്ദ്രനാഥും അമ്മ മീരയുമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളെജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദധാരിയായ ശ്രീനാഥ് പിന്നീട് നോയ്ഡയിലെ ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും പരിശീലനം നേടിയിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെ നായകനാക്കി ജയരാജ് ഒരുക്കിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ശ്രീനാഥിന്റെ തുടക്കം.

സെക്കന്റ് ഷോയുടെ സെറ്റില്‍ ദുല്‍ഖറിനും സണ്ണി വെയ്‌നിനുമൊപ്പം ഗൗതമി നായര്‍ (2012)
സെക്കന്റ് ഷോയുടെ സെറ്റില്‍ ദുല്‍ഖറിനും സണ്ണി വെയ്‌നിനുമൊപ്പം ഗൗതമി നായര്‍ (2012)

ആലപ്പുഴ സ്വദേശികളായ മധുനായരുടെയും ശോഭയുടെയും മകളാണ് ഗൗതമി. ഗൗതമിയുടെ കുട്ടിക്കാലം കുവെത്തിലായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളെജില്‍നിന്നുമാണ് സൈക്കോളജിയില്‍ ബിരുദം കരസ്ഥാമാക്കിയത്. പഴയകാല നടി ജലജയുടെ അടുത്ത ബന്ധു കൂടിയാണ് ഗൗതമി. ഒരു ലൗ കം അറേഞ്ച്ഡ് മാര്യേജാണെന്നാണ് വിവാഹത്തെക്കുറിച്ച് ഗൗതമി നേരത്തെ പ്രതികരിച്ചിരുന്നത്.