‘ഈ എഞ്ചിന്‍ നിലയ്ക്കാതെ കാത്തത് നിങ്ങളാണ്’; അഭിനയത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ പ്രേക്ഷകരോട് സൂര്യ 

September 7, 2017, 4:25 pm
‘ഈ എഞ്ചിന്‍ നിലയ്ക്കാതെ കാത്തത് നിങ്ങളാണ്’; അഭിനയത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ പ്രേക്ഷകരോട് സൂര്യ 
Celebrity Talk
Celebrity Talk
‘ഈ എഞ്ചിന്‍ നിലയ്ക്കാതെ കാത്തത് നിങ്ങളാണ്’; അഭിനയത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ പ്രേക്ഷകരോട് സൂര്യ 

‘ഈ എഞ്ചിന്‍ നിലയ്ക്കാതെ കാത്തത് നിങ്ങളാണ്’; അഭിനയത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ പ്രേക്ഷകരോട് സൂര്യ 

കോളിവുഡിലെ ബോക്‌സ്ഓഫീസ് വമ്പന്മാര്‍ക്കൊപ്പമുള്ള താരതമ്യങ്ങളിലല്ല സൂര്യയെക്കുറിച്ച് സിനിമാപ്രേമികള്‍ സാധാരണ സംസാരിക്കാറ്. തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സൂര്യയില്‍ നിന്ന് അമ്പേ നിരാശപ്പെടുത്തുന്ന സിനിമകളും എത്തുക കുറവാണ്. ഇപ്പോള്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപതാം വര്‍ഷത്തില്‍ എന്തായിരുന്നു തനിക്ക് പ്രേക്ഷകര്‍ എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. 1997ല്‍ വസന്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രം 'നേരുക്ക് നേരാ'ണ് സൂര്യയുടെ അരങ്ങേറ്റചിത്രം. തുടര്‍ന്ന് ഏറ്റവുമൊടുവിലിറങ്ങിയ 'എസ് 3' വരെ നാല്‍പതോളം ചിത്രങ്ങള്‍. ഇക്കാലമത്രയും ഒപ്പം നിന്ന പ്രേക്ഷകരെക്കുറിച്ച് സൂര്യ പറയുന്നു..

അപ്രാപ്യമായത് നേടിയെടുക്കുക എന്നതിനായിരുന്നു കഴിഞ്ഞ 20 വര്‍ഷത്തെ സിനിമാജീവിതത്തില്‍ എന്റെ ശ്രമം. പക്ഷേ അത് സാധ്യമാക്കിത്തന്നത് നിങ്ങളാണ്. നിങ്ങളുടെ കൈയടികള്‍. ആ കൈയടികളാണ് നിലവാരത്തിന്റെ ആ മീറ്റര്‍ ഉയര്‍ത്താന്‍ എപ്പോഴുമെന്നെ പ്രേരിപ്പിച്ചത്. നിങ്ങളുടെ വിമര്‍ശനമാണ് കൂടുതല്‍ നന്നായി പഠിക്കാന്‍ എനിക്ക് പ്രേരകമായത്. സിനിമയ്ക്കപ്പുറത്തേക്ക് പോവാനും (അഗരം ഫൗണ്ടേഷന്‍) കാരണം നിങ്ങളുടെ പിന്തുണയാണ്. എല്ലാത്തിനുമപ്പുറം ഈ എഞ്ചിന്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് കാരണം നിങ്ങളുടെ സ്‌നേഹമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ എന്റെ യാത്രയ്ക്ക് നിങ്ങളോടാണ് എനിയ്ക്ക് കടപ്പാട്. വരുംദൂരങ്ങളിലും ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. നന്ദി, എല്ലാവര്‍ക്കും. 
സൂര്യ ശിവകുമാര്‍ 

അഭിനയത്തിനൊപ്പം നിര്‍മ്മാതാവിന്റെ റോളിലും സൂര്യ എത്തിയിട്ടുണ്ട്. പസങ്ക 2, 36 വയതിനിലേ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. വിഘ്‌നേഷ് ശിവന്റെ 'താനാ സേര്‍ന്ത കൂട്ട'മാണ് സൂര്യയുടെ പുതിയ ചിത്രം. അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം സ്‌പെഷ്യല്‍ 26ന്റെ റീമേക്കാണ് ഇത്. ഒപ്പം സെല്‍വരാഘവന്റെ മറ്റൊരു ചിത്രവും പുറത്തുവരാനിരിക്കുന്നു.