ടിനി ടോം എന്ന് പരിഹസിച്ചവര്‍ കാണൂ, മമ്മൂട്ടിയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗം 

April 16, 2017, 11:02 am
ടിനി ടോം എന്ന് പരിഹസിച്ചവര്‍ കാണൂ, മമ്മൂട്ടിയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗം 
Celebrity Talk
Celebrity Talk
ടിനി ടോം എന്ന് പരിഹസിച്ചവര്‍ കാണൂ, മമ്മൂട്ടിയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗം 

ടിനി ടോം എന്ന് പരിഹസിച്ചവര്‍ കാണൂ, മമ്മൂട്ടിയുടെ ക്ലൈമാക്‌സ് ആക്ഷന്‍ രംഗം 

മമ്മൂട്ടിയുടേത് ഹോളിവുഡ് നിലവാരം പുലര്‍ത്തുന്ന സംഘനമാണെന്നും ജാക്കി ചാന്‍ ശൈലിയെ ഓര്‍ത്തിരുന്നുവെന്നും ഗ്രേറ്റ്ഫാദറില്‍ ഒപ്പം അഭിനയിച്ച ആര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് ചിത്രത്തില്‍ സംഘടനം കൈകാര്യം ചെയ്തതെന്നും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നുവെന്നും പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ വാദങ്ങളെ പൊളിക്കുന്നതാണ് ഗ്രേറ്റ് ഫാദര്‍ ടീം പുറത്തുവിട്ട ക്ലൈമാക്‌സ് ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ.

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്‌സ് സീനിലെ ആക്ഷന്‍ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വാഗമണില്‍ വച്ച് നടന്ന ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകണത്തില്‍ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ടായിരുന്നു അദ്ദേഹം ചെയ്തതെന്ന് ആര്യ പറഞ്ഞത്.

റാപ്പ് സ്റ്റണ്ടിന്റെ സമയത്ത് എനിക്ക് തന്നെ ക്ഷമ നശിച്ചിരുന്നു. ശരീരത്തിന് ഒരുപാട് ആയാസമുണ്ടാക്കുന്നതാണ് ഈ അഭിനയം. എന്നാല്‍, മമ്മൂട്ടി അത് അനായാസമായാണ് ചെയ്തത്. എടുത്തുപറയേണ്ടതായിരുന്നു വ വാഗമണില്‍ വച്ച് ചിത്രീകരിച്ച ക്ലൈമാക്‌സ് രംഗം. ഒരു പ്രത്യേക സ്റ്റണ്ട് രംഗം അദ്ദേഹം ഒരുപാട് തവണ പരിശീലിക്കുന്നത് ഞാന്‍ കണ്ടു. ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ സമ്മതിക്കാതെ അത് ശരിയാകും വരെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. കൈകള്‍ പിറകില്‍ കെട്ടിയനിലയിലായിരുന്നു അദ്ദേഹം. ഇതുമായി ചാടി പെട്ടന്ന് കൈകള്‍ മുന്നിലെത്തിക്കണം. ശരിക്കും പറഞ്ഞാല്‍ ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ട്. മമ്മൂട്ടി ഈ സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നു.
ആര്യ