കൈയടികളിലേക്ക് ‘ഗംഗ’; ‘കൈയ്യടിക്കെടാ’ എന്ന് ‘ബാലന്‍ചേട്ടന്‍’ 

September 11, 2017, 9:42 am
കൈയടികളിലേക്ക് ‘ഗംഗ’; ‘കൈയ്യടിക്കെടാ’ എന്ന് ‘ബാലന്‍ചേട്ടന്‍’ 
Celebrity Talk
Celebrity Talk
കൈയടികളിലേക്ക് ‘ഗംഗ’; ‘കൈയ്യടിക്കെടാ’ എന്ന് ‘ബാലന്‍ചേട്ടന്‍’ 

കൈയടികളിലേക്ക് ‘ഗംഗ’; ‘കൈയ്യടിക്കെടാ’ എന്ന് ‘ബാലന്‍ചേട്ടന്‍’ 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ താരങ്ങളായി വിനായകനും മണികണ്ഠനും. മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകനും സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ച മണികണ്ഠനുമാണ് തലശ്ശേരിയില്‍ ഇന്നലെ നടന്ന അവാര്‍ഡ്‌നിശയില്‍ ഏറ്റവുമധികം കൈയ്യടി വാങ്ങിയത്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ രാജീവ് രവി ചിത്രം 'കമ്മട്ടിപ്പാട'ത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മി സ്വീകരിക്കുന്നു 
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭി ലക്ഷ്മി സ്വീകരിക്കുന്നു 

അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് വിനായകന്‍ ചടങ്ങിന് എത്തിയിരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കാന്‍ വിനായകന്റെ പേര് വിളിച്ചപ്പോള്‍ത്തന്നെ ആയിരങ്ങളുടെ കൈയടികള്‍. ഊര്‍ജ്ജസ്വലതയോടെ വേദിയിലേക്കെത്തിയ അദ്ദേഹം മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ആദ്യം കൈകൊടുത്തു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം വേദിയിലെ മുഴുവന്‍ പേരെയും വലംവെച്ച് സന്തോഷം പ്രകടിപ്പിച്ചു അദ്ദേഹം.

പിന്നാലെ 'കമ്മട്ടിപ്പാട'ത്തെ 'ബാലന്‍ചേട്ടനെ' അവതരിപ്പിച്ച് അരങ്ങേറ്റം വിസ്മയമാക്കിയ മണികണ്ഠന്റെ പേര് വിളിച്ചു. സിനിമയിലെ 'ബാലന്‍ചേട്ടന്റെ' ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ചു മണികണ്ഠന്‍. സ്‌റ്റേജിലേക്കുള്ള വരവില്‍ ആംഗ്യത്തോടെ 'കൈയടിക്കെടാ' എന്ന ഡയലോഗിനും കൈയടികളുടെ പൂരം.

മികച്ച നടനുള്ള പുരസ്‌കാരം വിനായകന്‍ സ്വീകരിക്കുന്നു 
മികച്ച നടനുള്ള പുരസ്‌കാരം വിനായകന്‍ സ്വീകരിക്കുന്നു 

തലശ്ശേരിയില്‍ നടന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരുന്നു. പ്രത്യേകക്ഷണം ലഭിക്കാതെതന്നെ താരങ്ങള്‍ പരിപാടിക്ക് എത്തേണ്ടതായിരുന്നുവെന്നും ചടങ്ങിന് സിനിമാമേഖലയുടെ പരിച്ഛേദം ഉണ്ടാവേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവാര്‍ഡ് വിതരണ വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.