‘ആ ദിവസം എനിയ്‌ക്കൊപ്പം സ്റ്റേജിലേക്ക് വരാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ല, ഒരാളൊഴികെ’; സണ്ണി ലിയോണ്‍ പറയുന്നു 

September 6, 2017, 6:28 pm
‘ആ ദിവസം എനിയ്‌ക്കൊപ്പം സ്റ്റേജിലേക്ക് വരാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ല, ഒരാളൊഴികെ’; സണ്ണി ലിയോണ്‍ പറയുന്നു 
Celebrity Talk

ബോളിവുഡ് ഗ്ലാമര്‍ താരങ്ങളില്‍ ഇന്ന് സണ്ണി ലിയോണിനോളം ആരാധകരുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണ്. അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമുള്ള താരമാണ് സണ്ണി ലിയോണ്‍ ഇന്ന്. എന്നാല്‍ ബോളിവുഡില്‍ വന്ന സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചും പറയുകയാണ് അവര്‍. നേഹ ധൂപിയ അവതരിപ്പിക്കുന്ന ഓഡിയോ ചാറ്റ് ഷോ 'നോ ഫില്‍റ്റര്‍ നേഹ'യില്‍ പങ്കെടുക്കവെയാണ് സണ്ണി ലിയോണ്‍ മനസ് തുറക്കുന്നത്.

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് പറയുന്നു സണ്ണി. അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്‌ക്കേണ്ടിവന്ന തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം തനിക്കൊപ്പം സ്റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും.

ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെയായിരുന്നു ആ അനുഭവം. എനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ വിമുഖരായിരുന്നു ബോളിവുഡ് താരങ്ങള്‍. ആരെങ്കിലും ഒപ്പം വരാന്‍ കാത്ത് എനിക്ക് ഏറെ നേരം അന്ന് വേദിക്കരികില്‍ ഇരിക്കേണ്ടിവന്നു. അവസാനം ചങ്കി പാണ്ഡേയാണ് അതിന് തയ്യാറായത്. 
സണ്ണി ലിയോണ്‍ 

സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും പറയുന്നു സണ്ണി. 'എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ.' പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താന്‍ ബോളിവുഡിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും പറയുന്നു അവര്‍.