വിവാഹശേഷം അഭിനയിക്കുമോ? ഭാവനയുടെ മറുപടി 

April 2, 2017, 10:19 am
വിവാഹശേഷം അഭിനയിക്കുമോ? ഭാവനയുടെ മറുപടി 
Celebrity Talk
Celebrity Talk
വിവാഹശേഷം അഭിനയിക്കുമോ? ഭാവനയുടെ മറുപടി 

വിവാഹശേഷം അഭിനയിക്കുമോ? ഭാവനയുടെ മറുപടി 

വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് പൂര്‍ണമായോ ഭാഗികമായോ വിട്ടുനില്‍ക്കുന്നവരാണ് നടിമാരില്‍ ഏറെയും. എന്നാല്‍ തുടരാന്‍ തീരുമാനിച്ചാല്‍ത്തന്നെ അവസരങ്ങള്‍ കുറയാറുമുണ്ട് പലര്‍ക്കും. അന്‍പതും അറുപതുമൊക്കെ പിന്നിട്ട നായകന്മാര്‍ തുടരുമ്പോള്‍ത്തന്നെ നടിമാര്‍ വിവാഹിതരായാല്‍ വല്ലപ്പോഴും അവരെ തേടിയെത്തുന്നത് അമ്മ വേഷങ്ങളുമാവും. അതിനാലൊക്കെത്തന്നെ ഒരു അഭിനേത്രി വിവാഹിതയാവാന്‍ തീരുമാനിച്ചാല്‍ അവര്‍ ഉടനടി നേരിടുന്ന ഒരു ചോദ്യം വിവാഹശേഷം സിനിമാജീവിതം തുടരുമോ എന്നതാണ്. ഈ ചോദ്യത്തിന് മറുപടി പറയുകയാണ് നടി ഭാവന. പ്രമുഖ കന്നഡ ചലച്ചിത്ര നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു. 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം. ഭാവന പറയുന്നു..

വിവാഹശേഷം അഭിനയിക്കേണ്ട എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. മറ്റു ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറുമല്ല. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം സിനിമയാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് ആരോ ആഗ്രഹിക്കുന്നതുപോലെ ചിലപ്പോള്‍ തോന്നും. തെറ്റ് കണ്ടാല്‍ ഞാന്‍ ഉറക്കെ പറയും. അതായിരിക്കാം കാരണം. 
ഭാവന 
ഹണി ബീ 2 ല്‍ ആസിഫ് അലിക്കൊപ്പം ഭാവന 
ഹണി ബീ 2 ല്‍ ആസിഫ് അലിക്കൊപ്പം ഭാവന 

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത 'ഹണി ബീ 2' ആണ് ഭാവനയുടേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാ'ണ് ഇനി തീയേറ്ററുകളിലെത്താനുള്ള ചിത്രം. ചിത്രീകരണം ആരംഭിച്ച പൃഥ്വിരാജ് ചിത്രം 'ആദ'ത്തിലും ഭാവനയാണ് നായിക. നവാഗതനായ ജിനു എബ്രഹാമാണ് ഇതിന്റെ സംവിധായകന്‍. പൃഥ്വിരാജ് തന്നെ നായകനായ ജോണി ആന്റണി ചിത്രം 'മാസ്‌റ്റേഴ്‌സി'ന്റെ തിരക്കഥാകൃത്താണ് ജിനു.