1000 കോടി എന്തുചെയ്യും? വരുമോ ബാഹുബലി-3? നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ മറുപടി 

May 13, 2017, 1:57 pm
1000 കോടി എന്തുചെയ്യും? വരുമോ ബാഹുബലി-3? നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ മറുപടി 
Celebrity Talk
Celebrity Talk
1000 കോടി എന്തുചെയ്യും? വരുമോ ബാഹുബലി-3? നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ മറുപടി 

1000 കോടി എന്തുചെയ്യും? വരുമോ ബാഹുബലി-3? നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ മറുപടി 

സിനിമയോട് എന്തെങ്കിലും താല്‍പര്യമുള്ള രണ്ടുപേര്‍ കൂടുന്നിടത്തെല്ലാം ആദ്യ അന്വേഷണം 'ബാഹുബലി-2' കണ്ടോ എന്നായിട്ടുണ്ട്. അടുത്തകാലത്ത് ഇന്ത്യയില്‍ത്തന്നെ ഒരുചിത്രത്തിനും ലഭിച്ചിട്ടില്ലാത്തതരം മൗത്ത് പബ്ലിസിറ്റിയോടെ ബോക്‌സ്ഓഫീസില്‍ 1000 കോടി പിന്നിട്ടിട്ടും കുലുക്കമൊന്നുമില്ലാതെ കുതിപ്പ് തുടരുകയാണ് എസ്.എസ്.രാജമൗലി ചിത്രം. വാര്‍ത്തകളിലെല്ലാം സംവിധായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസും റാണ ദഗ്ഗുബട്ടിയും അനുഷ്‌ക ഷെട്ടിയുമൊക്കെ നിറഞ്ഞുനില്‍ക്കുമ്പോള്‍ പണം മുടക്കിയ നിര്‍മ്മാതാവിന് ഈ വന്‍വിജയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത ഈ വിജയം അദ്ദേഹം പ്രതീക്ഷിച്ചിരുന്നോ? എന്താണ് അടുത്ത പരിപാടി? ബാഹുബലിക്ക് ഒരു മൂന്നാംഭാഗം ഉണ്ടാവുമോ? ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു 'ബാഹുബലി'യുടെ നിര്‍മ്മാതാവായ ഷോബു യര്‍ലഗഡ്ഡ..

കളക്ഷന്‍ 1000 കോടി കടന്ന കാര്യം ഞാന്‍ അറിഞ്ഞു. അത്രയും പണം കാഴ്ചയില്‍ എങ്ങനെയുണ്ടാവുമെന്ന് പോലും എനിക്കറിയില്ല. ഇത്രവലിയ വിജയത്തില്‍ തീര്‍ച്ഛയായും സന്തോഷമുണ്ട്. ആ സന്തോഷം എനിക്കുവേണ്ടി മാത്രമല്ല. രാജമൗലിക്കും മുഴുവന്‍ ബാഹുബലി ടീമിനും വേണ്ടി. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തില്‍ നിന്ന് എനിക്കെത്ര ലാഭമുണ്ടാവും എന്ന കാര്യത്തിലല്ല ഇപ്പോള്‍ എന്റെ ചിന്ത. അതൊന്നും ആലോചിച്ച് ബുദ്ധിമുട്ടാനില്ല ഇപ്പോള്‍. മറിച്ച് സന്തോഷമുണ്ട്. ഒരുപക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചതില്‍. 
ഷോബു യര്‍ലഗഡ്ഡ 
പ്രഭാസിനൊപ്പം ഷോബു യര്‍ലഗഡ്ഡ 
പ്രഭാസിനൊപ്പം ഷോബു യര്‍ലഗഡ്ഡ 

ജനം ഒന്നടങ്കം ഏറ്റെടുത്ത ബാഹുബലി പോലൊരു ചിത്രത്തിന് ശേഷം അടുത്ത ഒരു പ്രോജക്ട് ചെയ്യുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും പറയുന്നു ഷോബു യര്‍ലഗഡ്ഡ. “തീര്‍ച്ഛയായും അടുത്ത പ്രോജക്ടിന്റെ കാര്യത്തില്‍ ഒരുതരം സമ്മര്‍ദ്ദമുണ്ട്. അത് എനിക്ക് മാത്രമാവില്ല. രാജമൗലിക്കും ഉണ്ടാവുമത്.” ബാഹുബലിക്ക് ഒരു മൂന്നാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിനുള്ള നിര്‍മ്മാതാവിന്റെ മറുപടി ഇങ്ങനെ..

“ഒരു മികച്ച തിരക്കഥ ലഭിച്ചാല്‍.. എന്തുകൊണ്ട് ഒരു മൂന്നാംഭാഗം ആയിക്കൂടാ? പക്ഷേ അത്തരത്തിലൊന്നും ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മാത്രം..” 

വന്‍വിജയത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ ലണ്ടനില്‍ വിശ്രമവേള ആസ്വദിക്കുകയാണ് ഷോബു യര്‍ലഗഡ്ഡ. ഒപ്പം രാജമൗലിയും ഇരുവരുടെയും കുടുംബങ്ങളുമുണ്ട്.