‘അഭിനയിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല ഇന്നത്തെ സ്ത്രീകള്‍’; വിവാദ പ്രസ്താവനയുമായി മഹേഷ് ഭട്ട്

November 13, 2017, 3:29 pm
‘അഭിനയിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല ഇന്നത്തെ സ്ത്രീകള്‍’; വിവാദ പ്രസ്താവനയുമായി മഹേഷ് ഭട്ട്
Celebrity Talk
Celebrity Talk
‘അഭിനയിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല ഇന്നത്തെ സ്ത്രീകള്‍’; വിവാദ പ്രസ്താവനയുമായി മഹേഷ് ഭട്ട്

‘അഭിനയിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല ഇന്നത്തെ സ്ത്രീകള്‍’; വിവാദ പ്രസ്താവനയുമായി മഹേഷ് ഭട്ട്

ഭാവിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല ഇന്നത്തെ സ്ത്രീകളെന്ന വിവാദ പ്രസ്താവനയുമായി തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ട്. മലയാളി സംവിധായകന്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്ന് നടി ദിവ്യാ ഉണ്ണി വെളിപ്പെടുത്തിയ റോയിട്ടേഴ്‌സ് അന്വേഷണ ലേഖനത്തില്‍ തന്നെയാണ് മഹേഷ് ഭട്ടും വിപാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്. വിശേഷ് ഫിലിംസ്് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമ കൂടിയായ മഹേഷ് ഭട്ട് ആലിയാ ഭട്ട്, പൂജാ ഭട്ട് എന്നീ ബോളിവുഡ് നായികമാരുടെ പിതാവ് കൂടിയാണ്.

‘പുരുഷന്മാര്‍ ചൂഷകരായിരുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല. നൂറ്റാണ്ടുകളായി അവര്‍ അങ്ങനെ തന്നെയാണ്. പക്ഷെ, ഇന്നത്തെ സ്ത്രീകള്‍ അവര്‍ ഭാവിക്കുന്നത് പോലെ അത്ര നിഷ്‌കളങ്കരല്ല. പുരുഷന്മാര്‍ക്കിടയില്‍ നല്ലവരും അല്ലാത്തവരും ഉള്ളത് പോലെ സ്ത്രീകള്‍ക്കിടയിലുമുണ്ട് ചൂഷകര്‍. അവരില്‍ ചിലര്‍ ഒരു നാണവുമില്ലാതെ സ്വയം സമര്‍പ്പിക്കുകയും ചെയ്യും’
മഹേഷ് ഭട്ട് നടത്തിയ പ്രസ്താവന

ഹോളിവുഡില്‍നിന്ന് ഉയര്‍ന്നു വന്ന ലൈംഗിക ചൂഷണങ്ങളുടെ വെളിപ്പെടുത്തല്‍ ലോകമാകമാനമുള്ള സിനിമാ മേഖലകളില്‍ വലിയ ചര്‍ച്ചയാകുകയും പല വനിതാ താരങ്ങളും വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള സിനിമയില്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന അപ്രീയ സത്യങ്ങളെക്കുറിച്ചും പല താരങ്ങളും വെളിപ്പെടുത്തലുകള്‍ നടത്തി. എന്നാല്‍, പണവും ആള്‍ബലവും ഭരിക്കുന്ന ബോളിവുഡില്‍നിന്ന് ഏതാനും ചില ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു എന്നല്ലാതെ കാര്യമാത്രപ്രസക്തമായ ചര്‍ച്ചകള്‍ പോലും നടന്നില്ല.

ബോളിവുഡിലെ ലൈംഗിക മുതലെടുപ്പുകളെക്കുറിച്ച് തന്റെ അഭിപ്രായം പറയുമ്പോഴാണ് മഹേഷ് ഭട്ട് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍, ഇത് സംബന്ധിച്ച് ഏതെങ്കിലും സംഭവത്തെക്കുറിച്ച് വിവരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.