മള്‍ട്ടിപ്ലെക്‌സില്‍ ഒന്നാമന്‍ ദുല്‍ഖര്‍, പൃഥ്വി രണ്ടാം സ്ഥാനത്ത് 1 കോടി കടന്ന ചിത്രങ്ങളും താരങ്ങളും 

May 18, 2017, 11:30 am
മള്‍ട്ടിപ്ലെക്‌സില്‍ ഒന്നാമന്‍ ദുല്‍ഖര്‍, പൃഥ്വി രണ്ടാം സ്ഥാനത്ത് 1 കോടി കടന്ന ചിത്രങ്ങളും താരങ്ങളും 
Film Debate

കൊച്ചിയിലെ മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് മലയാള സിനിമയുടെ വാണിജ്യവിജയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മള്‍ട്ടിപ്‌ളെക്‌സുകളിലെ ഇതുവരെയുളള വിജയ കണക്കുകള്‍ പരിശോധിച്ചാല്‍ തുടര്‍ച്ചയായി 1 കോടി കടന്ന സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്. 12 ദിവസം കൊണ്ട് കോമ്രേഡ് ഇന്‍ അമേരിക്ക 1 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങളാണ് ദുല്‍ഖറിന്റേത് ഒരു കോടി പിന്നിട്ടത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെ മള്‍ട്ടിപ്‌ളെക്‌സില്‍ ഒരു കോടി പിന്നിട്ട ആദ്യ സിനിമ. പിന്നീട് എബിസിഡി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ലി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍ ഒടുവില്‍ സിഐഎ.

ഒരു കോടി കടന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ 
ഒരു കോടി കടന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ 

രണ്ടാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്. ഏഴ് സിനിമകളാണ് പൃഥ്വിയുടേത് കൊച്ചി മള്‍ട്ടിപ്‌ളെക്‌സില്‍ ഒരു കോടി പിന്നിട്ടത്. മെമ്മറീസ്, സപ്തമശ്രീ തസ്‌കരാ, എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട, എസ്ര.

നിവിന്‍ പോളിക്ക് ഒരു കോടി പിന്നിട്ട ആറ് സിനിമകളുണ്ട്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം.

മോഹന്‍ലാലിന് നാല് സിനിമകളുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മമ്മൂട്ടിക്ക് ഭാസ്‌കര്‍ ദ റാസ്‌കലും ദ ഗ്രേറ്റ് ഫാദറും. ഫഹദ് ഫാസിലിന് ബാംഗ്ലൂര്‍ ഡേയ്‌സും മഹേഷിന്റെ പ്രതികാരവും. ദിലീപിന്റെ ടു കണ്‍ട്രീസും കിംഗ് ലയറും. ബോക്‌സ് ഓഫീസ് ട്രാക്കേഴ്‌സ് ആയ ഫോറം കേരളമാണ് ഈ കണക്കുകള്‍ ട്രാക്ക് ചെയ്തത്.

3.27 കോടിയാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ ആദ്യ ദിവസം സ്വന്തമാക്കിയത്. രണ്ടാം ദിവസം 2.94 കോടിയും ചിത്രം ഗ്രോസ് കളക്ഷനായി നേടി. 39.87 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്നായി മൂന്ന് ദിവസം കൊണ്ട് സിഐഎ നേടിയത്.