‘നായികയാക്കി തീരുമാനിച്ചു; എന്നെ അറിയിക്കാതെ പൂജ കഴിഞ്ഞു; വിളിച്ച് ഭീഷണിപ്പെടുത്തി’; മലയാള സിനിമയിലെ മോശം അനുഭവം വിവരിച്ച് അനുമോള്‍

August 17, 2017, 4:41 pm

‘നായികയാക്കി തീരുമാനിച്ചു; എന്നെ അറിയിക്കാതെ പൂജ കഴിഞ്ഞു; വിളിച്ച് ഭീഷണിപ്പെടുത്തി’; മലയാള സിനിമയിലെ മോശം അനുഭവം വിവരിച്ച് അനുമോള്‍
Film Debate

താന്‍ പ്രതികരിക്കുന്നയാളാണെന്നും അത്തരത്തില്‍ പ്രതികരിച്ചത് കൊണ്ട് സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി അനുമോള്‍.ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിലെ സംവാദത്തിലാണ് അനുമോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഒരു സിനിമയില്‍ ഹീറോയിന്‍ ആയി എന്നെ ഫിക്‌സ് ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ട് ഞാനറിയാതെ ആ പടത്തിന്റെ പൂജ എന്നുപറഞ്ഞ് ചടങ്ങ് നടത്തി. അത് കഴിഞ്ഞിട്ട് അവിടെ മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകന്റെ കൂടെ വെറുതെ ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ നായികയാക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. എന്നിട്ട് ആ സിനിമ ചെയ്യാതെ ഞാന്‍ തിരിച്ചുപോന്നു. അവരെന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. അനു വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ് മീറ്റ് നടത്തുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ധൈര്യായിട്ട് നടത്തു എന്ന്. അവര്‍ മോശമായിട്ട് പറയുകയാണ്, അനൂന് ഒരു പ്രശ്‌നവും വരില്ല എന്ന്, ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ റിയാക്ട് ചെയ്യുന്നൊരാളാണ്. എനിക്കാ സെറ്റില് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. ആ സിനിമ ഇന്നും നടന്നിട്ടില്ല. ഇതാണ് എനിക്കുണ്ടായ മറ്റൊരു മോശം അനുഭവം.
അനുമോള്‍