വിവാഹശേഷമുള്ള ആദ്യ ചിത്രം മലയാളത്തില്‍, പ്രിയാമണിയുടെ ‘ആഷിക് വന്ന ദിവസം’ 

September 8, 2017, 2:42 pm
വിവാഹശേഷമുള്ള ആദ്യ ചിത്രം മലയാളത്തില്‍, പ്രിയാമണിയുടെ ‘ആഷിക് വന്ന ദിവസം’ 
Film Debate
Film Debate
വിവാഹശേഷമുള്ള ആദ്യ ചിത്രം മലയാളത്തില്‍, പ്രിയാമണിയുടെ ‘ആഷിക് വന്ന ദിവസം’ 

വിവാഹശേഷമുള്ള ആദ്യ ചിത്രം മലയാളത്തില്‍, പ്രിയാമണിയുടെ ‘ആഷിക് വന്ന ദിവസം’ 

വിവാഹശേഷം പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഷിക്ക് വന്ന വഴി' സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. 'ഓലപ്പീപ്പി' ക്കു ശേഷം ക്രിഷ് കൈമള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാസ്സര്‍ ലത്തീഫ്,കാഞ്ചനാമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിഷ് കൈമള്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

ഇര്‍ഷാദ്,കലാഭവന്‍ ഹനീഫ്,അന്‍സാര്‍,മജീദ്,കലാശാല ബാബു, മന്‍രാജ്,ജയന്‍ നാണപ്പന്‍,മനു സുധാരകന്‍,രവി എളംങ്കുളം,മാസ്റ്റര്‍ ദ്രുപത്,അംബിക മോഹന്‍,ബേബി പിയ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പീനട്ട് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നാസ്സര്‍ ലത്തീഫ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം മാത്യു പുളിക്കല്‍ നിര്‍വ്വഹിക്കുന്നു.

പ്രിയാമണിയുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണാഷോഷവും സിനിമയുടെ ചിത്രത്തില്‍ വെച്ചുതന്നെയായിരുന്നു. പൂക്കളമൊരുക്കിയും സദ്യയുണ്ടുമാണ് കൊച്ചിയിലെ സെറ്റിലെ തിരുവോണം ആഘോഷമാക്കിയത്.