കേരളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് അതിവേഗം ബാഹുബലി, പുലിമുരുകന്‍, ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത് ഇങ്ങനെ 

May 9, 2017, 1:00 pm
കേരളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് അതിവേഗം ബാഹുബലി, പുലിമുരുകന്‍, ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത് ഇങ്ങനെ 
Film Debate
Film Debate
കേരളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് അതിവേഗം ബാഹുബലി, പുലിമുരുകന്‍, ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത് ഇങ്ങനെ 

കേരളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് അതിവേഗം ബാഹുബലി, പുലിമുരുകന്‍, ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത് ഇങ്ങനെ 

പുലിമുരുകന് പിന്നാലെ കേരളാ ബോക്‌സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് കണ്ടറിയേണ്ടത്. 6 കോടി 27 ലക്ഷമാണ് ബാഹുബലിയുടെ കേരളത്തിലെ ആദ്യ ദിന ഗ്രോസ്. 300 നടുത്ത് സ്‌ക്രീനുകളിലായി ആദ്യ ദിവസം പ്രദര്‍ശനത്തിനെത്തിയ ബാഹുബലി പത്ത് ദിവസം കൊണ്ട് 44 കോടി ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ചിത്രം കേരളത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ 50 കോടി ക്ലബ്ബിലെത്തും. ആഗോള കളക്ഷനില്‍ ചിത്രം കഴിഞ്ഞയാഴ്ച തന്നെ 1000 കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയായി മാറിയിരുന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ ചിത്രവും അതിവേഗം 25 കോടി ക്ലബ്ബിലെത്തിയ ചിത്രവുമായി ബാഹുബലി മാറിയിട്ടുണ്ട്.

കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് 4 കോടി 31 ലക്ഷം ഇനീഷ്യല്‍ ഗ്രോസ് കളക്ഷനായി നേടിയ മമ്മൂട്ടി ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഒന്നാം ദിനത്തില്‍ 6.27 കോടി ഗ്രോസ് നേടിയത്. കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ 457 ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. 11 ദിവസം കൊണ്ട് 2 കോടി ആറ് ലക്ഷം രൂപയാണ് കൊച്ചി മള്‍ട്ടിപ്‌ളെക്‌സില്‍ നിന്ന് മാത്രമായി സിനിമ സ്വന്തമാക്കിയത്.

രണ്ടാം ദിനത്തില്‍ 6.41 കോടിയും മൂന്നാം ദിവസത്തില്‍ 6 കോടി 57 ലക്ഷമായിരുന്നു കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് 19.25 ലക്ഷം ചിത്രം സ്വന്തമാക്കി. നാലാം ദിവസം 20 കോടി പിന്നിട്ടതോടെ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡും തകര്‍ത്തു ബാഹുബലി. മാര്‍ച്ച് 30ന് റിലീസ് ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ 200ലേറെ കേന്ദ്രങ്ങളില്‍ നിന്നായി അഞ്ചാം ദിവസം 20 കോടി പിന്നിട്ടിരുന്നു. പുലിമുരുകന്‍ ഒരാഴ്ചകൊണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് സെന്ററുകളില്‍ നിന്ന് ഏഴ് ദിവസം കൊണ്ടാണ് 25.43 കോടി നേടി 25 കോടി ക്ലബ്ബിലെത്തിയത്. ഇതിനെയും ബാഹുബലി സെക്കന്‍ഡ് തകര്‍ത്തു. 14 ദിവസം കൊണ്ടാണ് പുലിമുരുകന്‍ 50 കോടിയിലെത്തിയത്. ദി ഗ്രേറ്റ് ഫാദറിന്റെയും പുലിമുരുകന്റെയും റെക്കോര്‍ഡുകള്‍ ഇന്ത്യയിലെ എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമുളള കളക്ഷനിലൂടെയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമായി 15 ദിവസത്തിനകം അമ്പത് കോടി നേടി പുലിമുരുകന്‍ റെക്കോര്‍ഡും ബാഹുബലി മറികടക്കുമെന്നാണ് വിലയിരുത്തല്‍.

ദ ഗ്രേറ്റ് ഫാദര്‍ 24 ദിവസം കൊണ്ടാണ് അമ്പത് കോടി പിന്നിട്ടത്. ഇത് കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുള്ള ആകെ കളക്ഷന്‍ പരിഗണിച്ചാണ്. ഇതിനെയും തൊട്ടടുത്ത ദിവസങ്ങളില്‍ ബാഹുബലി മറികടക്കും. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളാ വിതരണക്കാര്‍. മലയാളത്തിലെ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലിയെന്ന് കാത്തിരുന്നറിയാം.