1000 കോടിയുടെ ബാഹുബലി, ബോക്‌സ് ഓഫീസില്‍ ഈ സിനിമയുടെ പേരിലുള്ള റെക്കോര്‍ഡുകള്‍ 

May 7, 2017, 12:24 pm
1000 കോടിയുടെ ബാഹുബലി, ബോക്‌സ് ഓഫീസില്‍ ഈ സിനിമയുടെ പേരിലുള്ള റെക്കോര്‍ഡുകള്‍ 
Film Debate
Film Debate
1000 കോടിയുടെ ബാഹുബലി, ബോക്‌സ് ഓഫീസില്‍ ഈ സിനിമയുടെ പേരിലുള്ള റെക്കോര്‍ഡുകള്‍ 

1000 കോടിയുടെ ബാഹുബലി, ബോക്‌സ് ഓഫീസില്‍ ഈ സിനിമയുടെ പേരിലുള്ള റെക്കോര്‍ഡുകള്‍ 

1000 കോടി ഗ്രോസ് കളക്ഷനായി നേടിയ ആദ്യ ഇന്ത്യന്‍ സിനിമ. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നിടത്ത് ഒരു പ്രാദേശിക ഭാഷാ ചിത്രം സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടം. ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിന് പുത്തന്‍ ഉണര്‍വായാണ് ബാഹുബലി ഇന്ത്യയിലും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയത്. ബാഹുബലി ടീം ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി. ബോളിവുഡിനെ പിന്നിലാക്കി തെലുങ്ക് സിനിമ സ്വന്തമാക്കിയ നേട്ടം കൂടിയാണിത്.

'ബാഹുബലി 2'. വെറും ആറ് ദിവസങ്ങള്‍ മാത്രമെടുത്താണ് നിലവില്‍ ഈ റെക്കോര്‍ഡിനുടമയായിരുന്ന, ആമിര്‍ഖാന്‍ നായകനായ 'പികെ'യുടെ ആജീവനാന്ത കളക്ഷനെ 'ബാഹുബലി 2' മറികടന്നത്. പികെയുടെ ആജീവനാന്ത ആഗോള കളക്ഷന്‍ 743 കോടി ആയിരുന്നെങ്കില്‍ ഒരാഴ്ച തികയും മുന്‍പേ ലോകമെമ്പാടും റിലീസ് ചെയ്ത 6500 സ്‌ക്രീനുകളില്‍ നിന്ന് എണ്ണൂറ് കോടി കളക്ഷനിലെത്തി.

തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്. പ്രാദേശിക വിപണിയില്‍ നിന്ന് ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണ് 600 കോടി ഗ്രോസ് നേടുന്നത്. 'ബാഹുബലി'യുടെ ആദ്യ പതിപ്പും ആമിര്‍ഖാന്റെ കഴിഞ്ഞചിത്രം 'ദംഗലും' മാത്രമാണ് ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് ഇതിനുമുന്‍പ് 500 കോടി ഗ്രോസ് നേടിയിട്ടുള്ളത്. ദംഗലിന്റെ ആജീവനാന്ത ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ 718 കോടിയുമായിരുന്നു.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് നിന്ന് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

ബാഹുബലി 2 റെക്കോര്‍ഡുകള്‍

പ്രീ റിലീസ് ബിസിനസിലൂടെ 500 കോടി നേടിയ ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍

തിയറ്റര്‍ റിലീസ് അവകാശം, സംപ്രേഷണാവകാശം എന്നിവ ഉള്‍പ്പെടെയാണ് ഇത്.

217 കോടിക്ക് മുകളിലാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷന്‍. 120 കോടിയെന്ന കബാലിയുടെ റെക്കോര്‍ഡിനെ മറികടന്നാണ് ഈ നേട്ടം.

മൂന്ന് ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ 540 കോടിയാക്കി ബോളിവുഡ് റെക്കോര്‍ഡുകള്‍ അട്ടിമറിച്ചതും ബാഹുബലിയുടെ നേട്ടമാണ്

152.6 കോടിയാണ് ബാഹുബലിയുടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഇനീഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡ്. ആദ്യ ദിവസം തന്നെ നാല് ഭാഷകളില്‍ നിന്നായി നൂറ് കോടി ക്ലബ്ലിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയുമാണ് ബാഹുബലി 2

ബാഹുബലി ഹിന്ദി പതിപ്പും അപൂര്‍വ നേട്ടമാണ് സ്വന്തം പേരിലാക്കിയത്. ആദ്യ ദിവസം തന്നെ അമ്പത് കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്. റിലീസ് ചെയ്ത ഭാഷകളില്‍ തമിഴില്‍ ഒഴികെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് ബാഹുബലിയുടെ പേരിലാണ്.