സിഐഎ ഏഴ് ദിവസത്തെ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍, ബാഹുബലിയുടെ കുതിപ്പിലും കരുത്ത് കാട്ടി ദുല്‍ഖര്‍ 

May 12, 2017, 1:09 pm
സിഐഎ ഏഴ് ദിവസത്തെ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍, ബാഹുബലിയുടെ കുതിപ്പിലും കരുത്ത് കാട്ടി ദുല്‍ഖര്‍ 
Film Debate
Film Debate
സിഐഎ ഏഴ് ദിവസത്തെ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍, ബാഹുബലിയുടെ കുതിപ്പിലും കരുത്ത് കാട്ടി ദുല്‍ഖര്‍ 

സിഐഎ ഏഴ് ദിവസത്തെ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍, ബാഹുബലിയുടെ കുതിപ്പിലും കരുത്ത് കാട്ടി ദുല്‍ഖര്‍ 

ബാഹുബലി ബ്രഹ്മാണ്ഡ വിജയം തുടരുന്നതിനിടെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍-അമല്‍ നീരദ് ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍. 200നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒന്നാം ദിവസം 3 കോടി 27 ലക്ഷവും രണ്ട്ാം ദിവസം 2.94 കോടിയും ഗ്രോസ് നേടിയിരുന്നു. ഏഴ്് ദിവസം കൊണ്ട് 14.65 കോടിയാണ് സിഐഎ ഗ്രോസ് കളക്ഷനാണ് എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമായി നേടിയത്. കോമ്രേഡ് ഇന്‍ അമേരിക്ക മലയാളം ബോക്സ് ഓഫീസില്‍ മൂന്നാമത്തെ ഉയര്‍ന്ന കളക്ഷനുമായാണ് എത്തിയത്. റിലീസ് ദിനത്തില്‍ മലയാളം ബോക്‌സ് ഓഫീസില്‍ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കാറുള്ളത് ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍ക്കാണ്. നിലവില്‍ കേരളാ ബോക്‌സ് ഓഫീസിലെ നാലാമത്തെ ബോക്‌സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് 71.59 ലക്ഷവും നേടി.

കൊച്ചി മള്‍ട്ടിപ്ളെക്സുകളില്‍ ബാഹുബലി ഒന്നാമതായി മുന്നേറ്റം തുടരുമ്പോള്‍ തന്നെ അഞ്ച് ദിവസത്തിനുള്ളില്‍ 58.02 ലക്ഷമാണ് സിഐഎ ഗ്രോസ് നേടിയിരുന്നത്. പൈറസി സ്ട്രീമിംഗ് സൈറ്റുകളില്‍ ഉള്‍പ്പെടെ സിഐഎ വ്യാജപകര്‍പ്പ് പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആറിലധികം പേരെ സൈബര്‍ സെല്‍ പിടികൂടുകയും ചെയ്തിരുന്നു. പൈറസി വ്യാപിച്ചത് സിഐഎയുടെ ബോക്സ് ഓഫീസ് മുന്നേറ്റത്തെ ബാധിച്ചില്ലെന്ന് വേണം കരുതാന്‍. നിലവില്‍ കേരളത്തിലെ ഇനീഷ്യല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാമത് ബാഹുബലിയാണ്, 6 കോടി 27 ലക്ഷമാണ് ബാഹുബലിയുടെ ആദ്യ ദിന ഗ്രോസ്. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ 4 കോടി 31 ലക്ഷവും മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 4 കോടി 5 ലക്ഷത്തിന് മുകളിലും നേടിയിരുന്നു. ഒരു മെക്‌സിക്കന്‍ അപാരതയുടെ കളക്ഷന്‍ നേട്ടത്തെ പിന്നിലാക്കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളം ബോക്‌സ് ഓഫീസില്‍ ആദ്യ ദിന കളക്ഷനില്‍ മൂന്നാമനായത്. മൂന്ന് കോടിക്ക് മുകളിലാണ് ഒരു മെക്‌സിക്കന്‍ അപാരത ആദ്യ ദിവസം നേടിയത്. ബാഹുബലി പ്രധാന കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകള്‍ തുടരുന്നതിനിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്.

36 ഷോകള്‍ സിഐഎയ്ക്ക് ഇപ്പോള്‍ കൊച്ചിയിലെ വിവിധ മള്‍ട്ടിപ്‌ളെക്‌സുകളിലായുണ്ട്. 6.24 ലക്ഷമാണ് വ്യാഴാഴ്ചത്തെ മള്‍ട്ടിപ്‌ളെക്‌സ് ഗ്രോസ് കളക്ഷന്‍.

കേരളത്തിലും അമേരിക്കയിലുമായി ചിത്രീകരിച്ച കോമ്രേഡ് ഇന്‍ അമേരിക്ക ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ വിജയ ചിത്രവുമാണ്. ജനുവരിയില്‍ റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ 35 കോടിക്ക് മുകളില്‍ ഗ്രോസ്് കളക്ഷന്‍ നേടിയിരുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിഐഎ എ ആന്‍ഡ് എയുടെ ബാനറില്‍ അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് തിയറ്ററുകളിലെത്തിച്ചത്.