ചലച്ചിത്രമേഖലയുടെ ആശങ്ക പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍, ഇരട്ട നികുതിയുണ്ടാകില്ലെന്ന് ഉറപ്പ് 

June 7, 2017, 1:15 pm
ചലച്ചിത്രമേഖലയുടെ ആശങ്ക പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍, ഇരട്ട നികുതിയുണ്ടാകില്ലെന്ന് ഉറപ്പ് 
Film Debate
Film Debate
ചലച്ചിത്രമേഖലയുടെ ആശങ്ക പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍, ഇരട്ട നികുതിയുണ്ടാകില്ലെന്ന് ഉറപ്പ് 

ചലച്ചിത്രമേഖലയുടെ ആശങ്ക പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍, ഇരട്ട നികുതിയുണ്ടാകില്ലെന്ന് ഉറപ്പ് 

ജി എസ് റ്റി നടപ്പില്‍ വരുന്നതോടെ ചലച്ചിത്രമേഖലയിലുള്ള നികുതി ഭാരം ചര്‍ച്ചയാകുമ്പോള്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. മലയാള ചലച്ചിത്രപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന വിനോദ നികുതി ജിഎസ്ടി വരുന്നതോടെ നിര്‍ത്തലാക്കും. ഇത് മൂലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ടിക്കറ്റിന് മേല്‍ 28 ശതമാനം ചരക്ക് സേവന നികുതിയായി ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിനോദ നികുതിയും ഇതിനൊപ്പം ഈടാക്കരുതെന്ന ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ മന്ത്രിയെ കണ്ടത്. സിനിമ പരാജയപ്പെടുകയാണെങ്കില്‍ നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പഞ്ചായത്തില്‍ 15 ശതമാനവും മുനിസിപ്പാലിറ്റി പരിധിയില്‍ 20 ശതമാനവും കോര്‍പ്പറേഷനുകളില്‍ 25 ശതമാനവുമാണ് ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഏത് തദ്ദേശ സ്ഥാപന പരിധിയിലാണെങ്കിലും 28 ശതമാനം നികുതിയടക്കേണ്ടിവരും. ഇതിന് പുറമേ വിനോദ നികുതിയും ഒടുക്കേണ്ട സാഹചര്യത്തിലാണ് ചലച്ചിത്രമേഖലയിലുള്ളവര്‍ ആശങ്ക അറിയിച്ചത്.

ജിഎസ്ടി പ്രാദേശിക ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുമെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനയം ന്ിര്‍ത്തേണ്ടിവരുമെന്നും നടന്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ജി എസ് റ്റി നടപ്പില്‍ വരുന്ന സാഹചര്യത്തില്‍, മലയാള ചലച്ചിത്രപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന വിനോദ നികുതി കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തി. അമ്മ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇന്നസെന്റും സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ചു. കേരളമൊന്നാകെ സിനിമാ റ്റിക്കറ്റിന്മേല്‍ 28% ജി എസ് റ്റി നടപ്പിലാവുന്നതോടെ, കോര്‍പ്പറേഷനുകളില്‍ 3%, മുനിസിപ്പാലിറ്റികള്‍ 8%, പഞ്ചായത്തുകളില്‍ 13% നിരക്കുകളില്‍ ഫലത്തില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകും. സിനിമയെ താഴ്ന്ന ജി എസ് റ്റി നിരക്കില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയൊട്ടാകെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ദിലീപ്, ഇന്നസെന്റ്, കമല്‍, ആന്റോ ജോസഫ്, രജപുത്ര രഞ്ജിത്, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ എന്നിവരാണ് മന്ത്രി തോമസ് ഐസക്കുമായും മന്ത്രി എ കെ ബാലനുമായും കൂടിക്കാഴ്ച നടത്തിയത്.