ഇവയാണ് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍, ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമയും, ആദ്യ 50 കോടിയും 100 കോടിയും  

November 7, 2016, 12:49 pm
ഇവയാണ് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍, ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമയും, ആദ്യ 50 കോടിയും 100 കോടിയും   
Film Debate
Film Debate
ഇവയാണ് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍, ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമയും, ആദ്യ 50 കോടിയും 100 കോടിയും   

ഇവയാണ് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍, ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമയും, ആദ്യ 50 കോടിയും 100 കോടിയും  

മലയാളത്തിലെ ആദ്യത്തെ 150 കോടി ഗ്രോസ് നേടിയ സിനിമയായി പുലിമുരുകന്‍ മാറിയപ്പോള്‍ മറ്റൊരു സുവര്‍ണ്ണനേട്ടം കൂടിയാണ് മോഹന്‍ലാല്‍ പേരിനൊപ്പം ചേര്‍ത്തെഴുതിയത്. മലയാളത്തില്‍ ആദ്യമായി ഒരു വര്‍ഷം ഇടവേളകളില്ലാതെ റെഗുലര്‍ ഷോ ആയി 366 ദിവസം പ്രദര്‍ശിപ്പിച്ച സിനിമയെന്ന നേട്ടം മുതല്‍ 150 കോടിയെന്ന അപൂര്‍വ്വ റെക്കോര്‍ഡ് കൂടി മലയാള ചലച്ചിത്ര വ്യവസായത്തിന് സ്വന്തമാക്കി നല്‍കിയ താരമായി മോഹന്‍ലാല്‍. ഇനിയൊരു താരത്തിന് മറികടക്കാന്‍ പ്രയാസപ്പെടേണ്ടി വരുന്ന റെക്കോര്‍ഡുകളാണ് മോഹന്‍ലാലിന് നിലവില്‍ സ്വന്തമായുള്ളത്. മോഹന്‍ലാലിന്റെ പ്രധാന ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍.

ചിത്രം @ 366

തുടര്‍ച്ചയായി 366 ദിവസം റെഗുലര്‍ ഷോ പ്രദര്‍ശിപ്പിച്ച സിനിമ ചിത്രം (400 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച ഗോഡ് ഫാദര്‍ റെഗുലര്‍ ഷോ ആയിരുന്നില്ല). മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഏറ്റവും ഉയര്‍ന്ന വിജയവുമായിരുന്നു ചിത്രം. ഷിര്‍ദി സായി ക്രിയേഷന്‍സിന്റെ ബാനറില്‍ പികെ ആര്‍ പിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013 ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തിയ ചിത്രം. പുലിമുരുകന് പിന്നില്‍ എക്കാലത്തെയും വലിയ ബോക്സ്ഓഫീസ് കളക്ഷന്‍ ദൃശ്യത്തിന്റെ പേരിലാണ്. 78 കോടിയോളം ടോട്ടല്‍ ബിസിനസില്‍ സ്വന്തമാക്കിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ഗ്രോസ് കളക്ഷന്‍ സിനിമയാണ്.

ഏറ്റവും വേഗത്തില്‍ 50 കോടി

ബാഹുബലി മലയാളം പതിപ്പ് ഈ നേട്ടത്തെ മറികടന്നെങ്കിലും മലയാള സിനിമകളെ മാത്രം പരിഗണിച്ചാല് ഏറ്റവും വേഗത്തില്‍ 50 കോടി പിന്നിട്ട മലയാളചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകനിലൂടെ ലാലിന് ലഭിച്ചത്.

നാല് 50 കോടി സിനിമകള്‍

നാല് ചിത്രങ്ങള്‍ 50 കോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഒരേയൊരു താരമാണ് മോഹന്‍ലാല്‍. ദൃശ്യം,ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അമ്പത് കോടി ഗ്രോസ് പിന്നിട്ട മോഹന്‍ലാല്‍ സിനിമകള്‍.

മലയാളത്തിലെ ഏക 150 കോടി ചിത്രം

മലയാള സിനിമ ആദ്യമായി 100 കോടി കടന്നതും 150 കോടി കടന്നതും ഈ നടനിലൂടെയാണ്. 100 കോടിയില്‍ 2 സിനിമകള്‍ സ്വന്തം പേരിലുള്ള നടനുമാണ് ഇദ്ദേഹം. പുലിമുരുകന്‍ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാകുമ്പോള്‍ മറ്റൊരു 100 കോടി ചിത്രവും മറുഭാഷയില്‍ നിന്ന് മോഹന്‍ലാലിന്റെ ക്രെഡിറ്റില്‍ ഉണ്ട്. തെലുങ്കില്‍ റിലീസ് ചെയ്ത ജനതാ ഗാരേജ്. 130 കോടിക്ക് മുകളിലാണ് പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ജനതാ ഗാരേജ് സ്വന്തമാക്കിയത്.

മലയാളത്തിലെ ഉയര്‍ന്ന പ്രതിഫലം

പുലിമുരുകന് മുമ്പും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. 3 കോടി രൂപ. പുലിമുരുകനും ജനതാ ഗാരേജും 100 കോടി കടന്നപ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം 5 കോടിയായി. മറുഭാഷാ ചിത്രങ്ങള്‍ക്ക് 7 കോടിക്ക് മുകളിലാണ് പ്രതിഫലം.

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമ

മോഹന്‍ലാല്‍ നായകനായ മണിച്ചിത്രത്താഴ് ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ്. പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിട്ടപ്പോഴാണ് തമിഴിലും(ചന്ദ്രമുഖി) ഹിന്ദിയിലും (ഭൂല്‍ ഭൂലയ്യ) കന്നഡയിലും(ആപ്തമിത്ര) ബംഗാളിയിലും(രാജമോഹല്‍) തെലുങ്കില്‍ മൊഴിമാറ്റമായും സിനിമ എത്തി. ദൃശ്യം കന്നഡയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും റീമേക്ക് പുറത്തുവന്നിരുന്നു.

മൂന്ന് മാസത്തിനിടെ മൂന്ന് കൂറ്റന്‍ ഹിറ്റുകള്‍, 250 കോടിയുടെ നേട്ടം

മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് കൂറ്റന്‍ ഹിറ്റുകള്‍ സ്വന്തം പേരിലാക്കിയ ഒരേയൊരു ഇന്ത്യന്‍ താരവുമാണ് മോഹന്‍ലാല്‍. ഒപ്പം (65.75കോടി) പുലിമുരുകന്‍ (150കോടി) ജനതാ ഗാരേജ് (130 കോടി). ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ കറുത്ത കുതിരകളായ സല്‍മാന്‍ ഖാനും രജനീകാന്തിനും പിന്നിടാനാകാത്ത നേട്ടമാണ് ഇത്.