രണ്ട് മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യം; സെന്‍സറിംഗ് പൂര്‍ത്തിയാക്കി ‘തൊണ്ടിമുതല്‍’ തീയേറ്ററുകളിലേക്ക് 

June 28, 2017, 2:31 pm
രണ്ട് മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യം; സെന്‍സറിംഗ് പൂര്‍ത്തിയാക്കി ‘തൊണ്ടിമുതല്‍’ തീയേറ്ററുകളിലേക്ക് 
Film Debate

'മഹേഷിന്റെ പ്രതികാര'ത്തിന് പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്ടാണ് ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമിന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ഒരു മണിക്കൂര്‍ ആറ് മിനിറ്റിന്റെ ആദ്യപകുതിയും ഒരു മണിക്കൂര്‍ ഒന്‍പത് മിനിറ്റിന്റെ രണ്ടാം പകുതിയും ചേര്‍ന്ന് മൊത്തം രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമാണ് ചിത്രത്തിന്.

കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്നും എന്നാല്‍ അത് ആ പ്രദേശത്തിന്റെ കഥയാണെന്ന് പറയാനാവില്ലെന്നും ദിലീഷ് പ്രോജക്ട് പ്രഖ്യാപന സമയത്ത് സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ എന്ന പുതുമുഖമാണ് നായിക.

സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതം. എഡിറ്റിംഗ് കിരണ്‍ ദാസ്.