മറഡോണയായി ടൊവീനോ; നിര്‍മ്മാണം ധനുഷ്; ‘യുക്ലാമ്പ് രാജനും’ ‘പോര്‍ക്ക് വര്‍ക്കി’യും ചിത്രത്തില്‍  

July 15, 2017, 6:12 pm
മറഡോണയായി ടൊവീനോ; നിര്‍മ്മാണം ധനുഷ്;  ‘യുക്ലാമ്പ് രാജനും’ ‘പോര്‍ക്ക് വര്‍ക്കി’യും ചിത്രത്തില്‍  
Film News
Film News
മറഡോണയായി ടൊവീനോ; നിര്‍മ്മാണം ധനുഷ്;  ‘യുക്ലാമ്പ് രാജനും’ ‘പോര്‍ക്ക് വര്‍ക്കി’യും ചിത്രത്തില്‍  

മറഡോണയായി ടൊവീനോ; നിര്‍മ്മാണം ധനുഷ്; ‘യുക്ലാമ്പ് രാജനും’ ‘പോര്‍ക്ക് വര്‍ക്കി’യും ചിത്രത്തില്‍  

ടൊവീനോയെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു ഒരുക്കുന്ന സിനിമ പ്രഖ്യാപിച്ചു. മറഡോണ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ്.

പുതുമുഖ നടി ശരണ്യ ആര്‍ നായരാണ് മറഡോണയിലെ നായിക. അങ്കമാലി ഡയറീസില്‍ യു ക്ലാമ്പ് രാജനായി അസാമാന്യ പ്രകടനം കാഴ്ച്ചവെച്ച ടിറ്റോ വില്‍സണ്‍, പോര്‍ക്ക് വര്‍ക്കിയായി അഭിനയിച്ച കിച്ചു വര്‍ക്കി, ചെമ്പന്‍ വിനോദ് ജോസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്താര്‍ അഹമ്മദ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, നിരഞ്ജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘മറഡോണ’ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനം  
‘മറഡോണ’ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനം  

ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റായിരുന്ന കൃഷ്ണമൂര്‍ത്തിയുടേതാണ് തിരക്കഥ. ദീപക് ഡി മേനോന്‍ മറഡോണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം.

ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് വിഷ്ണു. സിനിമ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം പ്രസ്‌ക്ലബ്ബില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് പോത്തനും ആഷിഖ് അബുവും പങ്കെടുത്തു