സണ്ണി ലിയോണിനു പിന്നാലെ റാണ ദഗ്ഗുപതിയും; കളത്തിലേക്ക് സിനിമാ താരങ്ങള്‍ 

September 14, 2017, 9:10 am
സണ്ണി ലിയോണിനു പിന്നാലെ റാണ ദഗ്ഗുപതിയും; കളത്തിലേക്ക് സിനിമാ താരങ്ങള്‍ 
Film News
Film News
സണ്ണി ലിയോണിനു പിന്നാലെ റാണ ദഗ്ഗുപതിയും; കളത്തിലേക്ക് സിനിമാ താരങ്ങള്‍ 

സണ്ണി ലിയോണിനു പിന്നാലെ റാണ ദഗ്ഗുപതിയും; കളത്തിലേക്ക് സിനിമാ താരങ്ങള്‍ 

സിനിമാ താരങ്ങള്‍ സിനിമക്ക് പുറത്ത് കച്ചവട പങ്കാളികളാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ നാളുകളിലെ പുതിയ ട്രെന്‍ഡ് ഇന്ത്യയില്‍ വിവിധ കായിക ഇനങ്ങളില്‍ ആരംഭിക്കുന്ന ലീഗുകളിലെ ടീമുകളുടെ മുതലാളിമാരായാണ്.

കഴിഞ്ഞയാഴ്ച സണ്ണി ലിയോണ്‍ കേരള കോബ്രാസ് എന്ന ഫുട്‌സാല്‍ ടീമിന്റെ സഹഉടമസ്ഥ ആയതായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ റാണയും ഒരു ഫുട്‌സാല്‍ ടീമിന്റെ സഹഉടമസ്ഥനായിരിക്കുന്നു. തെലുഗ് ടൈഗേര്‍സ് എന്ന പ്രീമിയര്‍ ഫുട്‌സാല്‍ ടീമിനെയാണ് റാണ സ്വന്തമാക്കിയത്. അഭിഷേക് ബച്ചന്‍, പ്രീതി സിന്റെ, ജോണ്‍ എബ്രഹാം ചിരഞ്ജീവി എന്നീ താരങ്ങള്‍ നേരത്തെ തന്നെ കായിക മേഖലയുടെ ഭാഗമായി കഴിഞ്ഞിരുന്നു.

ഇന്നാണ് ഫുട്‌സാല്‍ ലീഗ് ആരംഭിക്കുന്നത്. മുംബൈ, ബംഗളൂരു, ദുബായ് എന്നിവയാണ് വേദികള്‍. സണ്ണി ലിയോണിന്റെയും റാണയുടേയും മാതൃകയില്‍ നിരവധി സിനിമാ താരങ്ങള്‍ കായിക മേഖലയില്‍ പണം മുടക്കാന്‍ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.