‘അങ്കമാലി ഡയറീസ്’ ബുസാനിലേക്ക്; അനുരാഗ് കാശ്യപ് ചിത്രത്തിനൊപ്പം 

September 12, 2017, 1:00 pm
‘അങ്കമാലി ഡയറീസ്’ ബുസാനിലേക്ക്; അനുരാഗ് കാശ്യപ് ചിത്രത്തിനൊപ്പം 
Film News
Film News
‘അങ്കമാലി ഡയറീസ്’ ബുസാനിലേക്ക്; അനുരാഗ് കാശ്യപ് ചിത്രത്തിനൊപ്പം 

‘അങ്കമാലി ഡയറീസ്’ ബുസാനിലേക്ക്; അനുരാഗ് കാശ്യപ് ചിത്രത്തിനൊപ്പം 

നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്' ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക്. ഏഷ്യയിലെ ശ്രദ്ധേയ ചലച്ചിത്രോത്സവങ്ങളിലൊന്നായ തെക്കന്‍ കൊറിയയില്‍ നടക്കുന്ന 'ബിഫി'ല്‍ 'അങ്കമാലി ഡയറീസി'നൊപ്പം അനുരാഗ് കാശ്യപിന്റെ ഏറ്റവും പുതിയ ചിത്രം 'മുക്കബാസ്' ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ്

മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്‌സ്', ശ്ലോക് ശര്‍മ്മയുടെ 'സൂ', എസ്.എസ്.രാജമൗലിയുടെ 'ബാഹുബലി', ജട്‌ല സിദ്ധാര്‍ഥയുടെ 'ലവ് ആന്റ് ശുക്ല', ഹന്‍സല്‍ മെഹ്തയുടെ 'ഒമെര്‍ത്ത', ദീപേഷ് ജെയിനിന്റെ 'ഇന്‍ ദി ഷാഡോസ്', മോസ്തഫ സര്‍വാര്‍ ഫറൂഖിയുടെ 'നൊ ബെഡ് ഫോര്‍ റോസസ്', ദേവശിഷ് മഖിജയുടെ 'അജ്ജി', പുഷ്‌പേന്ദ്ര സിങ്ങിന്റെ 'അസ്വത്ഥാമാ' എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് ചിത്രങ്ങള്‍.

അനുരാഗ് കാശ്യപിന്റെ ഏറ്റവും പുതിയ ചിത്രം ‘മുക്കബാസ്’ (ദി ബ്രൗളര്‍) 
അനുരാഗ് കാശ്യപിന്റെ ഏറ്റവും പുതിയ ചിത്രം ‘മുക്കബാസ്’ (ദി ബ്രൗളര്‍) 

വനിതാസംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാവും ഇക്കുറി ജുസാന്‍ ചലച്ചിത്രോത്സവത്തിന്റെ തുടക്കവും ഒടുക്കവും. ഷിന്‍ സുവോന്‍ സംവിധാനം ചെയ്ത 'ഗ്ലാസ് ഗാര്‍ഡന്‍' പ്രദര്‍ശിപ്പിച്ച് ഒക്ടോബര്‍ 15നാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. സില്‍വിയ ചങ്‌സിന്റെ 'ലവ് എജ്യൂക്കേഷന്‍' പ്രദര്‍ശിപ്പിച്ച് 21ന് അവസാനിക്കും.

നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളായയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ സംഗീതം.