‘അഭിനേതാവിന്റെ അരക്ഷിതാവസ്ഥ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നു’; ബോളിവുഡിലും അരക്ഷിതാവസ്ഥയെന്ന് വെളിപ്പെടുത്തി അനുഷ്‌കാ ശര്‍മ്മ 

July 31, 2017, 9:59 pm
 ‘അഭിനേതാവിന്റെ അരക്ഷിതാവസ്ഥ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നു’; ബോളിവുഡിലും അരക്ഷിതാവസ്ഥയെന്ന് വെളിപ്പെടുത്തി അനുഷ്‌കാ ശര്‍മ്മ 
Film News

ബോളിവുഡിലും അരക്ഷിതാവസ്ഥയെന്ന വെളിപ്പെടുത്തലുമായി അനുഷ്‌കാ ശര്‍മ്മ. സിനിമാ ലോകത്തെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുഷ്‌കാ ശര്‍മ്മ. ശരിക്കും ആരില്‍ നിന്നും സമ്മര്‍ദ്ദമൊന്നുമില്ല. എന്നാലും എല്ലാവരും കരുതുന്നത് അരക്ഷിതാവസ്ഥയിലാണെന്നാണ്. ഈ വ്യവസായം ശ്വസിക്കുന്നത് അരക്ഷിതാവസ്ഥയാണ്. അഭിനേതാവിന്റെ അരക്ഷിതാവസ്ഥയെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നു. ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഈ ഇന്‍ഡസ്ട്രിയില്‍ എത്തിപ്പെട്ടതിനാല്‍ എനിക്ക് കാര്യങ്ങറിയാം. ഞാന്‍ അതിനനുസരിച്ചാണ് ഇടപെടുന്നതെന്നും അനുഷ്‌ക പറഞ്ഞു.

ഒരു പാട് പേര്‍ നമ്മളെ അരക്ഷിതരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സന്ദേഹത്തെ ആസ്വദിക്കുന്നു. ചില അഭിനേതാക്കള്‍ മറ്റുള്ളവരെ കുറിച്ച് പറയുന്നു. എഴുതുന്നു. നിര്‍മ്മാണ കമ്പനികളുടെ ലാഭത്തെ കുറിച്ച് സംസാരിക്കുന്നു. നിങ്ങളിതില്‍ പെട്ടാല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുകയാണെന്നും അനുഷ്‌ക പറഞ്ഞു.

ഞാനും കടുത്ത അരക്ഷിതാവസ്ഥയിലാണ്. പക്ഷെ എന്റെ ജോലിയെ ആ ഭയത്തിനു കീഴടക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ഞാനതിന് ഇത് വരെ സമ്മതിച്ചിട്ടില്ല. ഭാവിയിലും അതിന് സമ്മതിക്കുകയില്ല. ഭയം ഒരിക്കലും എന്റെ ജോലിയെ കീഴടക്കാന്‍ സമ്മതിക്കുകയില്ല, എന്റെ വിധിയെയും എന്നും അനുഷ്‌ക പറഞ്ഞു.