മഹാഭാരതം തുടങ്ങുന്നത് അബുദാബിയില്‍, സംഗീത സംവിധായകനായി റഹ്മാന്‍ 

May 19, 2017, 12:57 pm
മഹാഭാരതം തുടങ്ങുന്നത് അബുദാബിയില്‍, സംഗീത സംവിധായകനായി റഹ്മാന്‍ 
Film News
Film News
മഹാഭാരതം തുടങ്ങുന്നത് അബുദാബിയില്‍, സംഗീത സംവിധായകനായി റഹ്മാന്‍ 

മഹാഭാരതം തുടങ്ങുന്നത് അബുദാബിയില്‍, സംഗീത സംവിധായകനായി റഹ്മാന്‍ 

1000 കോടി ബജറ്റില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന മഹാഭാരതം ആദ്യം ചിത്രീകരിക്കു അബുദാബിയില്‍. സിനിമയുടെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എം ടി വാസുദേവന്‍ നായരുടെ ഇതിഹാസകൃതി രണ്ടാമൂഴം മഹാഭാരതം എന്ന ബഹുഭാഷാ ചിത്രമാകുമ്പോള്‍ ഇത്രയും ഉയര്‍ന്ന ബജറ്റില്‍ മലയാളത്തില്‍ നിന്ന് സിനിമ സംഭവിക്കുമോ എന്ന സംശയമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നത്. സിനിമ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ബി ആര്‍ ഷെട്ടി. ഏ ആര്‍ റഹ്മാനെയാണ് സംഗീത സംവിധായകനായി സമീപിച്ചിരിക്കുന്നതെന്നും ഷെട്ടി ദുബായിയില്‍ പറഞ്ഞു. തനിക്ക് എല്ലാം സമ്മാനിച്ചത് അബുദാബിയാണ് അതിനാലാണ് ചിത്രീകരണം ഇവിടെ തുടങ്ങുന്നതെന്നും ഷെട്ടി.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രങ്ങള്‍ ബാഹുബലി സെക്കന്‍ഡും യെന്തിരന്‍ രണ്ടാം ഭാഗമായ 2.0യുമാണ്, ഇവയുടെ ബജറ്റ് ബാഹുബലിക്ക് 250 കോടിയും 2.0 400 കോടിയുമാണ്. ഈ സിനിമകളുടെ ഇരട്ടി ബജറ്റില്‍ മോഹന്‍ലാല്‍ ചിത്രം എങ്ങനെ സാധ്യമാകും, ഇതെങ്ങനെ വാണിജ്യ നേട്ടമുണ്ടാക്കും എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി.

ഏറെ ആരാധിക്കുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്റെ ആവശ്യം. ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്. വേള്‍ഡ് വൈഡ് പ്രസ് കോണ്‍ഫറന്‍സിലൂടെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും. ലോസ് ഏഞ്ചല്‍സ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ബോംബെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തും. മോഹന്‍ലാല്‍ കഥാപാത്രമാകുന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം അടുത്ത സുഹൃത്ത് കൂടിയാണ്. മോഹന്‍ലാല്‍ ഈ സിനിമയുടെ ഭാഗമാകുന്നത് തനിക്ക് അഭിമാനകരമാണ്. അഭിനയത്തോട് കമ്പമുള്ളയാളാണ് ഞാന്‍, അഭിനേതാവ് കൂടിയാണ്. സ്‌കൂള്‍ കാലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിക്കാറുണ്ടായിരുന്നു. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും. എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി.