ബി ഉണ്ണിക്കൃഷ്ണനും ലിജോ പെല്ലിശേരിയും നിര്‍മ്മാണം, പെപ്പെയുടെ ആക്ഷന്‍ ത്രില്ലര്‍ 

July 15, 2017, 2:13 pm
ബി ഉണ്ണിക്കൃഷ്ണനും ലിജോ പെല്ലിശേരിയും നിര്‍മ്മാണം, പെപ്പെയുടെ ആക്ഷന്‍ ത്രില്ലര്‍ 
Film News
Film News
ബി ഉണ്ണിക്കൃഷ്ണനും ലിജോ പെല്ലിശേരിയും നിര്‍മ്മാണം, പെപ്പെയുടെ ആക്ഷന്‍ ത്രില്ലര്‍ 

ബി ഉണ്ണിക്കൃഷ്ണനും ലിജോ പെല്ലിശേരിയും നിര്‍മ്മാണം, പെപ്പെയുടെ ആക്ഷന്‍ ത്രില്ലര്‍ 

വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രമായി അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍. ലിജോ പെല്ലിശേരിയുടെ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടിനു സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാണ് സിനിമയുടെ പേര്. ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചുരുങ്ങിയത് ഇരുന്നൂറോളം തിരക്കഥയെങ്കിലും രണ്ടാമത്തെ പ്രൊജക്ടിനായി കേട്ടിരുന്നു. തുടര്‍ന്നാണ് ഈ സിനിമയിലെത്തിയതെന്ന് ആന്റണി വര്‍ഗ്ഗീസ്. അങ്കമാലി ഡയറീസില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ചിത്രമാണിത്.

ഫൈനാന്‍സിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയത്തുകാരന്‍ യുവാവിന്റെ റോളിലാണ് ആന്റണിയുടെ കഥാപാത്രം. ദിലീപ് കുര്യനാണ് തിരക്കഥ. വിനായകനും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. പുതുമുഖമായിരിക്കും നായിക. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും.