1500 കോടി കടന്ന് ബാഹുബലി, കേരളത്തില്‍ 60 കോടിക്ക് മുകളില്‍ ഗ്രോസ് 

May 19, 2017, 4:02 pm
1500 കോടി കടന്ന് ബാഹുബലി, കേരളത്തില്‍ 60 കോടിക്ക് മുകളില്‍ ഗ്രോസ് 
Film News
Film News
1500 കോടി കടന്ന് ബാഹുബലി, കേരളത്തില്‍ 60 കോടിക്ക് മുകളില്‍ ഗ്രോസ് 

1500 കോടി കടന്ന് ബാഹുബലി, കേരളത്തില്‍ 60 കോടിക്ക് മുകളില്‍ ഗ്രോസ് 

ബാഹുബലി ആഗോള ബോക്‌സ് ഓഫീസില്‍ 1500 കോടി കടന്നു. കേരളത്തില്‍ 300നടുത്ത് പ്രദര്‍ശനകേന്ദ്രങ്ങളിലെത്തി പ്രധാന കേന്ദ്രങ്ങളില്‍ റിലീസ് തുടരുന്ന സിനിമ ഗ്രോസ് കളക്ഷനായി 60 കോടി പിന്നിട്ടു. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നിടത്ത് ഒരു പ്രാദേശിക ഭാഷാ ചിത്രം സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബാഹുബലി ടീം ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി. ബോളിവുഡിനെ പിന്നിലാക്കി തെലുങ്ക് സിനിമ സ്വന്തമാക്കിയ നേട്ടം കൂടിയാണിത്. ബാഹുബലിക്ക് പിന്നാലെ ബോളിവുഡ് ചിത്രം ദംഗല്‍ 1000 കോടി ക്ലബ്ബില്‍ പ്രവേശിച്ചെങ്കിലും 1500 കോടി കടന്ന ഏക ഇന്ത്യന്‍ ചിത്രമെന്ന പദവി ബാഹുബലിക്ക് സ്വന്തമായി.

തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്. പ്രാദേശിക വിപണിയില്‍ നിന്ന് ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണ് 600 കോടി ഗ്രോസ് നേടുന്നത്. 'ബാഹുബലി'യുടെ ആദ്യ പതിപ്പും ആമിര്‍ഖാന്റെ കഴിഞ്ഞചിത്രം 'ദംഗലും' മാത്രമാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഇതിനുമുന്‍പ് 500 കോടി ഗ്രോസ് നേടിയിട്ടുള്ളത്. ദംഗലിന്റെ ആജീവനാന്ത ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 718 കോടിയുമായിരുന്നു.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് നിന്ന് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി കടന്ന ചിത്രം, 25 കോടി ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ ചിത്രം, അതിവേഗ അമ്പത് കോടി എന്നീ റെക്കോര്‍ഡുകള്‍ ബാഹുബലിക്ക് ഒപ്പമാണ്. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന വിതരണാവകാശം സ്വന്തമാക്കിയ മറുഭാഷാ ചിത്രവും ബാഹുബലി സെക്കന്‍ഡ് ആണ്. കൊച്ചി മള്‍ട്ടിപ്ളെക്സുകള്‍ ഏറ്റവും വേഗത്തില്‍ ഒരു കോടിയും രണ്ട് കോടിയും മൂന്ന് കോടിയും കടന്ന ചിത്രവുമാണ് ബാഹുബലി