തൊണ്ടിമുതലിനായുള്ള ഓട്ടം വിജയത്തേരോട്ടമായതിന് പിന്നില്‍, രസകരമായ മേക്കിംഗ് വീഡിയോ കാണാം 

July 17, 2017, 1:11 pm
തൊണ്ടിമുതലിനായുള്ള ഓട്ടം വിജയത്തേരോട്ടമായതിന് പിന്നില്‍, രസകരമായ മേക്കിംഗ് വീഡിയോ കാണാം 
Film News
Film News
തൊണ്ടിമുതലിനായുള്ള ഓട്ടം വിജയത്തേരോട്ടമായതിന് പിന്നില്‍, രസകരമായ മേക്കിംഗ് വീഡിയോ കാണാം 

തൊണ്ടിമുതലിനായുള്ള ഓട്ടം വിജയത്തേരോട്ടമായതിന് പിന്നില്‍, രസകരമായ മേക്കിംഗ് വീഡിയോ കാണാം 

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് സിനിമകളിലൂടെ മലയാളസിനിമയില്‍ വിപ്ലവം സൃഷ്ടിച്ച പുതുതലമുറ ചലച്ചിത്രകാരനായി മാറിയിരിക്കുകയാണ് ദിലീഷ് പോത്തന്‍. അഭിനേതാക്കളായി പ്രേക്ഷകര്‍ അതുവരെ സ്‌ക്രീനില്‍ കണ്ടിട്ടിട്ടില്ലാത്തവരെ തുടക്കത്തിന്റെ പതര്‍ച്ചയില്ലാതെ അവതരിപ്പിച്ച് അതിഗംഭീര പ്രകടനത്താല്‍ കയ്യടി വാങ്ങിച്ചെടുത്ത സംവിധായകനുമാണ് ദിലീഷ് പോത്തന്‍.

മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം മലയാളത്തിലെ മികച്ച റിയലിസ്റ്റിക് സിനിമയെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമയിലെ പ്രധാന രംഗങ്ങളുടെ പിറവി വിശദീകരിക്കുകയാണ് മേക്കിംഗ് വീഡിയോയിലൂടെ സംവിധായകന്‍. സജീവ് പാഴൂരിന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ പ്രധാനമായും ചിത്രീകരിച്ചത് കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ ഷേണിയിലാണ്. വൈക്കത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു. രാജീവ് രവി ഛായാഗ്രാഹകനായും ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറായും പിന്നണിയില്‍ ഉണ്ടായിരുന്ന സിനിമ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

പോലീസ് സ്‌റ്റേഷന്‍ പ്രധാന കഥാപരിസരമാകുന്ന സിനിമയില്‍ മിക്ക പോലീസ് കഥാപാത്രങ്ങളെയും അവതരിപ്പിച്ച് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷാ സജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.