‘ടി10 ഫോര്‍മാറ്റി’ല്‍ മുഖം മിനുക്കി താര ക്രിക്കറ്റ്; പ്രതീക്ഷയോടെ കേരള സ്‌ട്രൈക്കേഴ്‌സ് 

October 12, 2017, 5:32 pm
‘ടി10 ഫോര്‍മാറ്റി’ല്‍ മുഖം മിനുക്കി താര ക്രിക്കറ്റ്; പ്രതീക്ഷയോടെ കേരള സ്‌ട്രൈക്കേഴ്‌സ് 
Film News
Film News
‘ടി10 ഫോര്‍മാറ്റി’ല്‍ മുഖം മിനുക്കി താര ക്രിക്കറ്റ്; പ്രതീക്ഷയോടെ കേരള സ്‌ട്രൈക്കേഴ്‌സ് 

‘ടി10 ഫോര്‍മാറ്റി’ല്‍ മുഖം മിനുക്കി താര ക്രിക്കറ്റ്; പ്രതീക്ഷയോടെ കേരള സ്‌ട്രൈക്കേഴ്‌സ് 

ആദ്യ രണ്ട് സീസണുകള്‍ക്കുശേഷം തിളക്കം നഷ്ടപ്പെട്ട സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മുഖം മിനുക്കി ആരാധകരെത്തേടി വീണ്ടുമെത്തുന്നു. ഡിസംബര്‍ ആദ്യവാരം തുടങ്ങാനിരിക്കുന്ന ഏഴാം സീസണ്‍ 'ടി10 ഫോര്‍മാറ്റി'ലാവും (10 ഓവര്‍ മത്സരങ്ങള്‍) നടക്കുക. ചെന്നൈ റൈനോസ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, തെലുഗു വാരിയേഴ്‌സ്, ഭോജ്പുരി ദബാംഗ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ഷേര്‍ ദേ പഞ്ചാബ് എന്നീ ടീമുകള്‍ക്കൊപ്പം കേരളത്തിന്റെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

തമിഴ് നടന്‍ രാജ്കുമാര്‍ സേതുപതിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ. ബാലയാണ് ടീം ക്യാപ്റ്റന്‍. ടീമിന് എല്ലാ പിന്തുണയും മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കളി കാണാനെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജ്കുമാര്‍ സേതുപതി ഗോവയില്‍ പറഞ്ഞു. ഏഴാം സീസണിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗോവയില്‍ നടന്ന ടീം ഉടമകളുടെയും കളിക്കാരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തംരംഗം' ഫെയിം നേഹ അയ്യരാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്റ് അംബാസിഡര്‍. പങ്കജ് ചന്ദ്രസേനന്‍ പലിശീലകനും എം.എ.സുനില്‍ സഹ പരിശീലകനുമാണ്. ഫിക്‌സ്ചര്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യവാരം തുടങ്ങി തുടര്‍ച്ചയായി 12 ദിവസങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും. ഗോവയില്‍ നടന്ന ടീം മീറ്റിംഗില്‍ ബാല, റിയാസ്ഖാന്‍, മണിക്കുട്ടന്‍, മുന്ന, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, ഷെഫീഖ്, സുരേഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.