പിറന്നാള്‍ ദിനത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പില്‍ ചിയാന്‍; ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലെത്തുന്ന സിഐഎ ഏജന്റിനൊപ്പം ‘ധ്രുവനച്ചത്തിരം’ ടീസര്‍

April 17, 2017, 1:29 pm

പിറന്നാള്‍ ദിനത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പില്‍ ചിയാന്‍; ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലെത്തുന്ന സിഐഎ ഏജന്റിനൊപ്പം ‘ധ്രുവനച്ചത്തിരം’ ടീസര്‍
Film News

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിര' ത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. വിക്രമിനൊപ്പം നായികയായെത്തുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

ചിത്രത്തിന്റെ രചനയും ഗൗതം മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ്.

ജോണ്‍ എന്ന വിക്രത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗങ്ങളാണ് ടീസറിലുള്ളത്. 1 മിനുട്ട് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിക്രത്തിന്റെ മാസ്സ് ലുക്കാണ് ഹൈലൈറ്റ്.

രണ്ടാം ടീസര്‍ കാണാം:

സ്പൈ ത്രില്ലര്‍ ചിത്രമാണ് ധ്രുവ നച്ചത്തിരം നേരത്തേ സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച് ചിത്രീകരണത്തിന് ദിവസങ്ങള്‍ക്ക്മുന്‍പ് ഗൗതംമേനോന്‍ ഉപേക്ഷിച്ച പ്രോജക്ടാണ് ധ്രുവനച്ചത്തിരം. തിരക്കഥയില്‍ അഭിപ്രായഐക്യത്തില്‍ എത്താന്‍ ഇരുവര്‍ക്കുമാവാത്തതായിരുന്നു കാരണം.