ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് ചരിത്രം കുറിച്ച് ദംഗല്‍; ആമീര്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 2000 കോടി കടന്നു  

June 26, 2017, 7:45 pm
ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് ചരിത്രം കുറിച്ച് ദംഗല്‍; ആമീര്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 2000 കോടി കടന്നു  
Film News

ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് ചരിത്രം കുറിച്ച് ദംഗല്‍. ആഗോള കളക്ഷന്‍ 2,000 കോടി കടന്നതോടെ ആമീര്‍ ചിത്രം പുതിയ റെക്കോഡ് സൃഷ്ടിച്ചു. ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് തിങ്കളാഴ്ച്ച 2.5 കോടി നേടിയതോടെ 2,000 കോടി മറികടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ദംഗല്‍ മാറി.

മെയ് അഞ്ചിനായിരുന്നു ദംഗലിന്റെ ചൈനീസ് റിലീസ്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇതുവരെ 53 ദിവസം പിന്നിട്ടു. 39 ദിവസം കൊണ്ട് 1,154 കോടിയാണ് ദംഗല്‍ വാരിക്കൂട്ടിയത്. 387 കോടി രൂപയായിരുന്നു നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ ദംഗല്‍ മറികടന്നിരുന്നു. 1600 കോടിയാണ് എസ്എസ് രാജമൗലി ചിത്രം ഇതുവരെ നേടിയത്. ബാഹുബലി 2 ചൈനയില്‍ റിലീസ് ചെയ്യാതെ നേടിയ തുകയാണിത്. ചിത്രം ചൈനയില്‍ ജൂലൈയോടെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. ബാഹുബലി ദംഗലിന്റെ കളക്ഷന്‍ റെക്കോഡ് വെട്ടിക്കുമോയെന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.